എന്റെ ചിത്രത്തില്‍ മഞ്ജുവില്ല: സത്യന്‍ അന്തിക്കാട്
മഞ്ജുവാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു പലതരം ചര്‍ച്ചകള്‍ക്കും പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കിക്കൊണ്ട് മുന്നേറുകയാണ്. അടുത്തകാലത്ത് സാമൂഹികതലത്തില്‍ ഇത്രയധികം ചര്‍ച്ചയാവുകയും മാതൃകയാക്കപ്പെടുകയും ചെയ്‌തൊരു ചിത്രം ഇല്ലെന്നുതന്നെ പറയാം. എന്തായാലും മഞ്ജുവിന്റെ തിരിച്ചുവരവ് ക്ലിക്കായി എന്നകാര്യത്തില്‍ സംശയമേതുമില്ല. ഇതോടെ മഞ്ജു നായികയാവുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വാര്‍ത്തകളും വീണ്ടും സജീവമായിരിക്കുകയാണ്.
മോഹന്‍ലാലിനൊപ്പം മഞ്ജു രണ്ട് ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെന്നതരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജോഷി പ്രഖ്യാപിച്ച ലൈല ഓ ലൈല എന്ന ചിത്രത്തില്‍ അമല പോളിന് പകരം മഞ്ജു നായികയാവുമെന്നാണ് ഇതിലൊരു റിപ്പോര്‍ട്ട്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജുവെത്തുന്നുവെന്നതായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്.
എന്നാല്‍ സത്യന്‍ അന്തിക്കാട് പറയുന്നത് തന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജുവല്ല നായികയെന്നാണ്. സ്‌നേഹവീടിന് ശേഷം ലാലും അന്തിക്കാടും ഒന്നിയ്ക്കുന്ന ചിത്രത്തിന് രഞ്ജന്‍ പ്രമോദാണ് തിരക്കഥയൊരുക്കുന്നത്. ഇതിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തേ മഞ്ജു തിരിച്ചെത്തുന്നുവെന്ന ഊഹാപോഹങ്ങള്‍ സജീവമായപ്പോഴും സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തുകയെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ പിന്നാലെ അന്തിക്കാട് ആ വാര്‍ത്ത നിഷേധിയ്ക്കുകയും ചെയ്തു. പക്ഷേ മഞ്ജു അഭിനയിക്കുമെങ്കില്‍ ഒരു ചിത്രം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്തായാലും അന്തിക്കാടിന്റെ ലാല്‍ ചിത്രത്തില്‍ മഞ്ജുവല്ല നായികയെന്നകാര്യം വ്യക്തമായിക്കഴിഞ്ഞു. ഇപ്പോള്‍ ബ്രസീലില്‍ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ പോയിരിക്കുന്ന മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.


Click it and Unblock the Notifications