»   » പുതുലുക്കില്‍ മഞ്ജുവിന്റെ ഓണാശംസ

പുതുലുക്കില്‍ മഞ്ജുവിന്റെ ഓണാശംസ

Posted By:
Subscribe to Filmibeat Malayalam

കുറച്ച് വൈകിയാണ് ഫേസ്ബുക്ക് പ്രൊഫൈലും വെബ്‌സൈറ്റുമെല്ലാം തയ്യാറാക്കിയതെങ്കിലും ഇപ്പോള്‍ ഇവരണ്ടിലും സജീവമാണ് നടി മഞ്ജുവാര്യര്‍. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി മുടങ്ങാതെ ഫേസ്ബുക്കിലും വെബ്‌സൈറ്റിലും പങ്കുവെയ്ക്കാന്‍ മഞ്ജു ശ്രദ്ധിയ്ക്കുന്നുണ്ട്. ഓണത്തിന് ആരാധകര്‍ക്ക് ആശംകള്‍ നല്‍കാനും മഞ്ജു മറന്നില്ല.

തീര്‍ത്തും വ്യത്യസ്തമായ ലുക്കിലുള്ള ഒരു ചിത്രവുമായിട്ടാണ് മഞ്ജുവിന്റെ ഓണാശംസകള്‍ എത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ പതിനാലിനാണ് പുത്തന്‍ഫോട്ടോ സഹിതം മഞ്ജു ഓണാശംസകള്‍ പോസ്റ്റ് ചെയ്തത്. കേരള സാരിയും ആഭരണങ്ങളും അണിഞ്ഞ് കുറേനാളായി കാണാത്തൊരു വേഷത്തിലാണ് മഞ്ജു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പതിമൂവായിരത്തോളം ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ ലൈക്കുകള്‍ പതിനാറായിരത്തോടടുത്തുകഴിഞ്ഞു ആയിക്കഴിഞ്ഞു.

Manju Warrier

രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മഞ്ജു തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത വരുകയും മഞ്ജു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തടോടെ ഫേസ്ബുക്കില്‍ മഞ്ജുവിന്റെ പ്രൊഫൈലില്‍ തിരക്കേറിയിട്ടുണ്ട്. തിരിച്ചുവരാന്‍ തീരുമാനിച്ചതുകൊണ്ടുതന്നെ പ്രേക്ഷരുമായി ഓണ്‍ലൈനില്‍ ഇടപെടാന്‍ മഞ്ജു കാര്യമായി ശ്രദ്ധിക്കുന്നുമുണ്ട്.

സെപ്റ്റംബര്‍ 19ന് വ്യാഴാഴ്ച കോഴിക്കോട്ട് മഞ്ജുവിന്റെ നൃത്തപരിപാടി നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Actress Manju Warriers whishes Onam to her fans on her Facebook page with a different look.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam