»   » മഞ്ജു ചിലങ്കകെട്ടി: കോഴിക്കോടിന് ദൃശ്യവിരുന്ന്

മഞ്ജു ചിലങ്കകെട്ടി: കോഴിക്കോടിന് ദൃശ്യവിരുന്ന്

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ ലാലിന്റെ ദേവസുരം എന്ന ചിത്രത്തിന് പ്രമേയമായ മുല്ലശ്ശേരി രാജഗോപാല്‍ അനുസ്മരണത്തോടനുബന്ധിച്ച് മഞ്ജു വാര്യര്‍ വീണ്ടും ചിലങ്ക കെട്ടിയപ്പോള്‍ ആ കാഴ്ച കോഴിക്കോടിന് ദൃശ്യ വിരുന്നൊരുക്കി. സിനിമയിലെത്തിയ ശേഷം ആദ്യമായാണ് നൃത്തവുമായി മഞ്ജു കോഴിക്കോട്ടെത്തുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മുമ്പ് മഞ്ജു കോഴിക്കോട്ടെത്തിയിട്ടുള്ളത്.

ശ്രീകൃഷ്ണ ലീല തരംഗിണിയുടെ ആദ്യ പദം വിരല്‍ മുദ്രകളിലൂടെയും അല്പം കാലിക നടനനയങ്ങലിലൂടെയും മഞ്ജു അവതരിപ്പിച്ചത് അവിസ്മരണീയമായിരുന്നു. മുല്ലശ്ശേരി രാജഗോപാലിന്റെ പതിനൊന്നാം അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു മഞ്ജുവിന്റെ കുച്ചിപ്പുടി. സിനിമാ മേഖലയിലെ പ്രമുഖര്‍, രാജുവിന്റെ സുഹൃത്തുക്കള്‍, മന്ത്രി കെ മുനീര്‍, പ്രദീപ് കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

രണ്ട് വര്‍ഷം തുടര്‍ച്ചയായി സ്‌കൂള്‍ യുവജനോത്സവത്തില്‍ മഞ്ജു കലാതിലകപ്പട്ടമണിഞ്ഞിട്ടുണ്ട്.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

1995ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ മലയാളികള്‍ക്ക് കിട്ടിയത്.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

സാക്ഷ്യം മുതല്‍ 1999ല്‍ ഇറങ്ങിയ പത്രം വരെ നാല് വര്‍ഷത്തിനിടയില്‍ 20 ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മഞ്ജു വാര്യന്‍ എന്ന നടി അതിനുള്ളില്‍ തന്നെ പ്രക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്നു.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

സല്ലാപം എന്ന രണ്ടാത്തെ ചിത്രത്തില്‍ നായകനായെത്തിയ ദിലീപുമായി പ്രണയത്തിലായ മഞ്ജു 1999ല്‍ വിവാഹിതയായി. പിന്നീട് അഭിനയവും നിര്‍ത്തിവച്ചു.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

14 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ഒക്ടോബര്‍ 22ന് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തി.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയമായിരുന്നു മഞ്ജവുവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയത്.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

മഞ്ജു തിരിച്ചു വരുന്നു എന്ന വാര്‍ത്ത വന്നതോടെ ദിലീപുമായി പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും സജീവമായി.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

കന്മദം, ആറാംതമ്പുരാന്‍ എന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മഞ്ജു മോഹന്‍ലാലിനൊപ്പം തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

തിരിച്ചു വരുന്നു എന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത പകര്‍ന്നുകൊണ്ടണ് അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ജ്വവലേഴ്‌സിന്റെ പരസ്യത്തിലഭിനയിച്ചത്.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

പ്രേക്ഷകര്‍ തന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്ന മനസ്സിലാക്കിയതോടെയാണ് മഞ്ജവ വീണ്ടും നൃത്തവുമായി തിരിച്ചെത്തിയത്.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

പുതിയ മേക്കോവറിലൂടെയായിരുന്നു പിന്നീടുള്ള മഞ്ജുവിന്റെ ചിത്രങ്ങള്‍

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

തന്റെ ആരാധകരുമായി സംവദിക്കാന്‍ മഞ്ജു ഫേസ്ബുക്ക് അക്കൗണ്ടും തുറന്നു. ദിലീപിനെയും സൂപ്പര്‍ താരങ്ങളെയും കടത്തിവെട്ടിക്കൊണ്ടായിരുന്നു ഫേസ്ബുക്കില്‍ മഞ്ജവിന്റെ സാന്നിധ്യം.

മഞ്ജു ചിലങ്കകെട്ടി, കോഴിക്കോടിന് ദൃശ്യവിരുന്നു

സാംസ്‌കാരിക നഗരമായി കോഴിക്കോട് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു നൃത്തവുമായെത്തിയപ്പോള്‍ ആ കാഴ്ച നഗരത്തിന് തീര്‍ത്തും ദൃശ്യവിരുന്നായിരുന്നു.

English summary
Manju Warrier performed classical dance in Kozhikode.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam