ഇതാണ് എന്റെ തട്ടീം മുട്ടിയും മക്കൾ!! കണ്ണനേയും മീനാക്ഷിയേയും ചേര്‍ത്ത് പിടിച്ച് മഞ്ജു പിള്ള
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. നമ്മുടെ വീടുകളിൽ നടക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് തട്ടീം മുട്ടീം ചർച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഈ പരമ്പര പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായതും. മോഹനവല്ലിയേയും വീട്ടിലെ മറ്റ് അംഗങ്ങളേയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്.

മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടിയിലും മോഹനവല്ലിയായി എത്തുന്നത് മഞ്ജുപിള്ളയാണ്. മക്കളായി എത്തുന്നത് സിദ്ധാർഥും ഭാഗ്യലക്ഷ്മിയുമാണ്. കണ്ണൻ, മീനാക്ഷി എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ. ഈ പേരിൽ തന്ന ഇവർ പ്രേക്ഷകരുടെ ഇടയിലും അറിയപ്പെടുന്നത്.
ഈ അടുത്തിടെ മഞ്ജുപിള്ളയോടൊപ്പം കണ്ണനും മീനാക്ഷിയും നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നിരവധി കമന്റുകൾ ചിത്രത്തിന് ലഭിച്ചിരുന്നു മക്കളാണോ എന്നുള്ള കമന്റിനു മഞ്ജു പിള്ള നൽകിയ മറുപടി വൈറലാകുന്നു. ഹൃദയസ്പർശിയായ മറുപടിയാണ് താരം നൽകിരിക്കുന്നത്. തട്ടീം മുട്ടീം കുട്ടികാളാണ്. പക്ഷെ അവർ എന്റെ മക്കൾ തന്നെയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.. ഇവരുടെ ഓഫ് സ്ക്രീൻ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.


Click it and Unblock the Notifications