സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി! താരപുത്രന് ആശംസയുമായി മഞ്ജു പിള്ള! ചിത്രം വൈറലാവുന്നു!
സംവിധായകന്‍ ഭരതന്റേയും അഭിനേത്രിയായ കെപിഎസി ലളിതയുടേയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് ഈ വിശേഷത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. നവദമ്പതികള്‍ക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചിട്ടുള്ളത്. 2009 ലായിരുന്നു താരപുത്രന്റെ ആദ്യ വിവാഹം. അഭിപ്രായഭിന്നതകളെത്തുടര്‍ന്നായിരുന്നു വിവാഹമോചനം.
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയിലേക്കെത്തിയത്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും അച്ഛനെപ്പോലെ സംവിധായകനാവുകയെന്ന മോഹവും താരപുത്രനുണ്ടായിരുന്നു. അച്ഛന്റെ സിനിമയായ നിദ്രയുടെ റീമേക്കിലൂടെയായിരുന്നു അദ്ദേഹം ആ ആഗ്രഹം സഫലീകരിച്ചത്. റിമ കല്ലിങ്കലായിരുന്നു നായികയായി എത്തിയത്. പ്രധാന കഥാപാത്രമായ രാജുവിനെ അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥായിരുന്നു. ദിലീപിനെ നായകനാക്കിയൊരുക്കിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുമായാണ് പിന്നീട് അദ്ദേഹം എത്തിയത്.

അനുശ്രീയും നമിത പ്രമോദും നായികമാരായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചന്ദ്രേട്ടന്‍ എവിടെയാ കഴിഞ്ഞതിന് ശേഷം 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വര്‍ണ്യത്തില്‍ ആശങ്കയുമായും സിദ്ധാര്‍ത്ഥ് എത്തിയിരുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ സംവിധാനത്തോടാണ് താല്‍പര്യമെന്ന് നേരത്തെ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. നവദമ്പതികള്‍ക്ക് ആശംസയുമായെത്തിയ മഞ്ജു പിള്ളയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











