»   » ഷൂട്ടിങിന് വേണ്ടി മഞ്ജു തെങ്ങില്‍ കയറി, ഒടുവില്‍ താഴെ ഇറക്കാന്‍ പെട്ട പെടാപ്പാട് !!

ഷൂട്ടിങിന് വേണ്ടി മഞ്ജു തെങ്ങില്‍ കയറി, ഒടുവില്‍ താഴെ ഇറക്കാന്‍ പെട്ട പെടാപ്പാട് !!

Posted By: Rohini
Subscribe to Filmibeat Malayalam

കെപിഎസി ലളിതയുടെ പിന്മുറക്കാരിയായിരിയ്ക്കും മഞ്ജു പിള്ള എന്നാണ് പ്രേക്ഷക വിലയിരുത്തലുകള്‍. ഹാസ്യ വേഷമാണെങ്കിലും സീരിയസ് വേഷമാണെങ്കിലും തന്റേതായ ശൈലിയില്‍ അത് അവതരിപ്പിയ്ക്കാന്‍ കഴിയുന്നത് കൊണ്ടാണ് മഞ്ജു പിള്ളയെ കെപിഎസി ലളിതയുമായി താരതമ്യം ചെയ്യുന്നത്.

ഇനി മേഘ്‌നയ്ക്ക് പകരം ചന്ദനമഴയില്‍ കരയുന്നത് വിന്ദുജയായിരിയ്ക്കു, പുതിയ അമൃതയിതാ

കഥാപാത്രത്തിന് വേണ്ടി സാഹസങ്ങള്‍ക്കൊക്കെ മഞ്ജു പിള്ളയും തയ്യാറാണ്. പക്ഷെ ഉയരം എന്ന് കേട്ടാല്‍ മഞ്ജു ഞെട്ടും. ഉയരത്തെ പേടിയുള്ള നടി ചിത്രീകരണത്തിന് വേണ്ടി തെങ്ങില്‍ വലിഞ്ഞു കയറിയ അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.

എന്തായിരുന്നു രംഗം

വനിതാ ദിനത്തിന്റെ ഭാഗമായി തെങ്ങില്‍ കയറുന്ന രംഗമായിരുന്നു ചിത്രീകരിയ്ക്കുന്നത്. കയറി മുകളിലെത്തുമ്പോള്‍ പേടി കൊണ്ട് കരയണം. എന്നാല്‍ ആ രംഗത്ത് ഞാന്‍ അഭിനയിക്കുകയായിരുന്നില്ല, ശരിയ്ക്കും കരയുകയായിരുന്നു എന്ന് മഞ്ജു പിള്ള പറയുന്നു.

ആ അനുഭവം

തെങ്ങില്‍ കയറണം എന്ന് പറഞ്ഞപ്പോള്‍ വിറച്ചുകൊണ്ടാണ് കയറിയത്. ചെറിയൊരു ഉയരത്തില്‍ എത്തിയപ്പോഴേക്കും ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി. താഴെ വല വിരിക്കാന്‍ പറഞ്ഞിട്ട് സംവിധായകന്‍ സമ്മതിച്ചില്ല. എന്നാല്‍ കൈയ്യ് കെട്ടിയിടാനെങ്കിലും പറഞ്ഞു. അതും കേട്ടില്ല. ഒന്നും സംഭവിക്കില്ലെന്ന് എല്ലാവരും പറഞ്ഞു. ഒരുവിധം ഷൂട്ട് പൂര്‍ത്തിയാക്കി.

താഴെ ഇറങ്ങാന്‍

ചിത്രീകരിച്ച് കഴിഞ്ഞ് തെങ്ങില്‍ നിന്ന് ഇറങ്ങാനായപ്പോഴാണ് പ്രശ്‌നം. താഴേക്ക് നോക്കാന്‍ കഴിയുന്നില്ല. വലിയ ഉയരത്തിലെത്തുമ്പോള്‍ താഴേക്ക് ചാടാന്‍ തോന്നും. മനസ്സ് നമ്മുടെ കൈയ്യിലല്ല. ഒരു സെക്കന്റ് മതി, തീരുമാനം മാറാന്‍. താഴെ ഇറങ്ങാതെ ഞാന്‍ തെങ്ങില്‍ പിടിച്ചിരുന്നു. ഒടുവില്‍ ക്രെയിന്‍ കൊണ്ടുവന്നാണ് താഴെ ഇറക്കിയത്.

ജെയിംസ് ആന്റ് ആലീസില്‍

സുജിത്ത് സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ പതിനാലാം നിലയിലുള്ള ഒരു ഫഌറ്റാണ് എന്റെ വീടായി ചിത്രീകരിച്ചത്. ഫഌറ്റിന്റെ ടെറസിലും ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാനും വേദികയും ദീപാവലി ആഘോഷിക്കുന്നതാണ് സീന്‍. ഷൂട്ട് തീരുന്നത് വരെ പേടികൊണ്ട് ഞാന്‍ താഴേക്ക് നോക്കിയതേയില്ല- മഞ്ജു പിള്ള പറഞ്ഞു.

English summary
Manju Pillai says she is afraid height

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam