ജോഷിയുടെ ചിത്രത്തില്‍ മഞ്ജു, കഥാപാത്രം സര്‍പ്രൈസ്
'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെ തിരിച്ചുവന്ന മഞ്ജു ഒരു വീട്ടമ്മയുടെ വേഷത്തിലാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയത്. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ വിവാഹ മോചിതയായ അഭിഭാഷക. അഭിനയിച്ച കഥാപാത്രങ്ങള്‍ക്കൊക്കെ യഥാര്‍ത്ഥ ജീവിതവുമായി എവിടയൊക്കയോ സാമ്യവുമുണ്ട്. അടുത്ത കഥാപാത്രം ഏതായിരിക്കും.
അതിന് മുമ്പ് അടുത്ത ചിത്രമേതാണെന്ന് അറിയേണ്ടേ. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ ഇനി മഞ്ജു അഭിനയിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം പ്രണയകഥയാണ് പറയുന്നതെന്ന് അറിയുന്നു. മഞ്ജുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പക്ഷെ വേഷം സര്‍പ്രൈസാണത്രെ.

ഇപ്പോള്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ 'വിനീതമായും അപേക്ഷിക്കുന്നു' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദ് തന്നെയാണ് അടുത്ത മഞ്ജു ചിത്രത്തിനും ജോഷിയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്.
മഞ്ജു വാര്യരാണ് കേന്ദ്ര കഥാപാത്രമെന്ന വിവരം ലഭിച്ചതും രഞ്ജന്‍ പ്രമോദില്‍ നിന്നാണ്. വേഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സര്‍പ്രൈസ് ആണെന്നാണ് പറഞ്ഞത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നവരും സര്‍പ്രൈസ് ആണത്രെ.
2005 ല്‍ പുറത്തിറങ്ങിയ 'നരന്‍' എന്ന ചിത്രത്തില്‍ ജോഷിയുടെ അസോസിയേറ്റായി രഞ്ജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ മോഹന്‍ലാലിനെയും അമല പോളിനെയും ഒന്നിപ്പിച്ച 'ലൈല ഓ ലൈല' എന്ന ചിത്രവുമായി തിരക്കിലാണ് ജോഷി.


Click it and Unblock the Notifications











