ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍

By Aswathi

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിവന്ന് ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിലെ ചിത്രീകരണത്തിന്റെ ചില ഷോട്ടുകള്‍ മഞ്ജു ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ തിരിച്ചുവരവ്. ചിത്രീകരണത്തിനിടെ എടുത്ത നാല് ഫോട്ടോകള്‍ മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ റവന്യു വകുപ്പിലെ നിരുപമ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ചിത്രത്തിന്റെ ചില നിര്‍ണായക രംഗങ്ങള്‍ മഹാരാജസ് ഗ്രൗണ്ടില്‍ നേരത്തെ ചിത്രീകരിച്ചിരുന്നു.

മഞ്ജുവിന്റെ പോസ്റ്റ്

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍

മഞ്ജു തിരിച്ചുവരവ് അറിയിച്ചത് തന്നെ പുതിയൊരു ഫേസ്ബുക്ക് പേജ് തുറന്നുകൊണ്ടാണ്. അന്നുമുതല്‍ തന്റെ എല്ലാ നീക്കങ്ങളും ഫേസുബുക്കിലൂടെ താരം അറിയിച്ചിരുന്നു. അങ്ങനെയാണ് ഈ ചിത്രങ്ങളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ഹൗ ഓള്‍ഡ് ആര്‍ യു

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍

മഞ്ജുവിന്റെ ജീവിതം പോലെ ആഗ്രഹിച്ചതു ചെയ്യാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

സംവിധാനം

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍

റോഷന്‍ ആന്‍ഡ്രൂസാണ് മഞ്ജുവിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു ഒരുക്കുന്നത്

മഞ്ജുവിന്റെ കഥാപാത്രം

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍

നിരുപമ എന്ന വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. കൊച്ചി റവന്യു വകുപ്പിലാണ് നിരുപമ

കൊച്ചി മാരത്തണില്‍

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍

കൊച്ചി ഹാഫ് മാരത്തണിനിടെ മഞ്ജുവിന്റെ തിരുച്ചവരവിന്റെ ആദ്യ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കഥാപാത്രമായിട്ടാണ് മഞ്ജു മാരത്തണില്‍ പങ്കെടുത്തത്

മഞ്ജുവിന്റെ നായകന്‍

ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍

കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജുവിന്റെ നായകനായി എത്തുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടിലാണ് ഹൗ ഓള്‍ ആര്‍ യുവിന്റെ തിരക്കഥയൊരുങ്ങുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X