14 വര്‍ഷത്തിനിടയില്‍ മഞ്ജു 80 കോടി സമ്പാദിച്ചോ???
മഞ്ജു വാര്യര്‍ ദിലീപ് വിവാഹ ബന്ധം പിരിയുന്നതും ആരാധകര്‍ക്കൊരു ആഘോഷമായാണ് തോന്നുന്നത്. ഈ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് ഒടുവില്‍കേട്ട വാര്‍ത്ത മഞ്ജു തന്റെ സ്വത്തുക്കള്‍ ദിലീപിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചെന്നതാണ്. മഞ്ജു വാര്യരും ദിലീപും ഒരുമിച്ചു ജീവിച്ച 14 വര്‍ഷത്തിനിടയില്‍ മഞ്ജു സമ്പാദിച്ച എണ്‍പത് കോടിയുടെ സ്വത്തുക്കള്‍ ദിലീപിന് വിട്ടു കൊടുക്കുന്നു എന്നാണ് വാര്‍ത്തകള്‍ വന്നത്. ഇക്കാര്യം മഞ്ജു തന്റെ അഭിഭാഷകനെ അറിയിച്ചെന്നും കേട്ടു.
മഞ്ജുവും ദിലീപുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ വര്‍ത്തകളും വെള്ളം കൂടാതെ വിഴുങ്ങുന്ന പ്രേക്ഷകര്‍ ഈ വര്‍ത്ത കേട്ടപ്പോള്‍ അല്പം ചിന്താകുഴപ്പത്തിലായി. മറ്റൊന്നുമല്ല, വിവാഹ ശേഷം കടുംബിനിയായി വീട്ടിനകത്തു കഴിഞ്ഞിരുന്ന മഞ്ജു 80 കോടി രൂപ എങ്ങനെ സമ്പാദിച്ചുവെന്ന്. മഞ്ജു പതനാല് വര്‍ഷത്തിനിടെ 80 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്നു പറയുമ്പോള്‍, പ്രതി വര്‍ഷം 5 കോടി 70 ലക്ഷം രൂപയുടെ സ്വത്ത് മഞ്ജു സമ്പാദിച്ചിരിക്കണം. അതായത് മാസം 47.5 ലക്ഷം രൂപ.

ഇത്രയും വലിയ തുക മാസന്തോറും സമ്പാദിക്കാന്‍ പതിനാല് വര്‍ഷവും ഒരു വീട്ടമ്മയായി കഴിഞ്ഞ മഞ്ജുവിന് എങ്ങനെയാണ് കഴിയുക. ഇനിയധവാ എന്തെങ്കിലും ബിസ്‌നസ് ഉണ്ടായിരുന്നെങ്കില്‍ (അങ്ങനെയൊന്ന് പറഞ്ഞു കേട്ടിട്ടല്ല) തന്നെ വിവാഹ ശേഷം മഞ്ജു വീട്ടില്‍ നിന്ന് കൊണ്ടു വന്നിട്ടുള്ളതല്ല. അതും ദിലീപിന്റെ സമ്പാദ്യം മൂലധനമായി തുടങ്ങിയതാവേനേ വഴിയുള്ളൂ.
അങ്ങനെയെങ്കില്‍ തനിക്കവകാശപ്പെട്ട 80 കോടിയുടെ സ്വത്തുക്കള്‍ ദിലീപിന് വിട്ടുകൊടുക്കുന്നതിന് വേണ്ടി അഭിഭാഷകനോട് നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരോടോ കാണിക്കുന്ന പ്രീണനവും മറ്റാരെയോ ലക്ഷ്യമാക്കിയുള്ള ഒരു ഒളിയമ്പുമില്ലേ എന്നാണ് സംശയം. മറ്റോന്ന്, ദിലീപിന്റെയായാലും മഞ്ജുവിന്റെ ആയാലും അവരുടെ സ്വത്തുക്കള്‍ക്ക് ഒരേ ഒരു അവകാശിയേ ഉള്ളൂ. ഏക മകള്‍ മീനാക്ഷി. അപ്പോള്‍ മീനാക്ഷിക്കല്ലേ സ്വത്ത് എഴുതിവയ്‌ക്കേണ്ടത്.


Click it and Unblock the Notifications











