സ്റ്റെഫി ഗ്രാഫിനോടുള്ള മഞ്ജുവിന്റെ കടുത്ത ആരാധനയ്ക്ക് പിന്നില്‍ എന്താണ്?
ടെന്നീസ് താരമായ സ്റ്റെഫി ഗ്രാഫിനോട് മഞ്ജു വാര്യര്‍ക്ക് കടുത്ത ആരാധനയാണത്രേ. ഈ കടുത്ത ആരാധനയ്ക്ക് പിന്നില്‍ ഒരു കാരണവുമുണ്ട്. അത് എന്താണന്നല്ലേ? മഞ്ജുവിന്റെ കുട്ടിക്കാലത്ത് ഒരു ടെന്നീസ് കളിക്കാരിയാകാന്‍ ഏറെ മോഹിച്ചിരുന്നതാണ് അതിന് പിന്നിലെ രഹസ്യം. ആയൂര്‍വേദത്തിന്റെ അംബാസിഡറായി എത്തുന്ന സ്റ്റെഫി ഗ്രാഫിനായുള്ള മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധനയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.
കുട്ടിക്കാലത്ത് മഞ്ജുവിന്റെ മനസ്സില്‍ മൂന്ന് താരങ്ങള്‍ ഉണ്ടായിരുന്നുവെന്നും, നീണ്ട മൂക്കും സ്വര്‍ണ്ണ തലമുടിയുമുള്ള സ്റ്റെഫി ഗ്രാഫ്, കടുത്ത മുടിക്കാരിയായ ഗബ്രിയേല സെബാറ്റിനി, ഓരോ പന്തിനെയും ഒച്ചയിട്ട് മെരുക്കുന്ന മോണിക്ക സെലസ് എന്നിവരായിരുന്നു ആ താരങ്ങള്‍. അതില്‍ കടുത്ത ആരാധന സ്റ്റെഫിയോടാണെന്നുമാണ് മഞ്ജു തന്റെ ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നത്.

കുട്ടിക്കാലത്ത് ടെന്നീസ് കളിക്കാരി എന്നൊരു സ്വപ്‌നം ഉണ്ടായിരുന്നെങ്കിലും, ടെന്നീസ് പഠനം ചെലവേറിയത് ആണെന്നോ, ഒരുപാട് കഠിനാധ്വാനം വേണമെന്നോ അന്ന് തനിക്കറിയില്ലായിരുന്നുവെന്നും മഞ്ജു പറയുന്നു.
ഒരു പക്ഷെ കുട്ടിക്കാലത്ത് താന്‍ കണ്ട സ്വപ്‌നത്തിലെ ആഗ്രഹമാകും സ്റ്റെഫിയിലൂടെ കേരളത്തിലേക്ക് വരുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു.


Click it and Unblock the Notifications











