ദിലീപിന്റെ തിയേറ്ററില്‍ മഞ്ജുവും ദിലീപും നേര്‍ക്കുനേര്‍
ഈ വിഷു പോരാട്ടത്തിന് മഞ്ജു വാര്യരും ദിലീപും തമ്മിലൊരു ഏറ്റുമുട്ടലുണ്ടാകും. പക്ഷെ ചാലക്കുടിയിലെ ദിലീപിന്റെ ഉടമസ്ഥതയിലെ ഡി സിനിമാസില്‍ അതൊരു കൗതുക കാഴ്ചയിയിരിക്കും. മഞ്ജു വാര്യര്‍ നായികയായെത്തുന്ന എന്നും എപ്പോഴും പ്രദര്‍ശിപ്പിയ്ക്കുന്ന തിയേറ്ററുകളില്‍ ഒന്ന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസാണ്. ഇവിടെ ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദരാമനും കൂടെ എത്തുമ്പോള്‍ അത് മഞ്ജു- ദിലീപ് പോരാട്ടമാകും.
മഞ്ജു വാര്യരും ദിലീപും അടുത്തിടെയാണ് വിവാഹമോചിതരായതെന്നതാണ് ഇതിലെ കൗതുകം. തിരിച്ചുവരവില്‍ മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം പ്രതീക്ഷയുടെ മൂര്‍ധന്യത്തിലാണ് ഇരിയ്ക്കുന്നത്. ദിലീപിന്റെ ഏറ്റമുട്ടല്‍ മഞ്ജുവിനോടെന്നപോലെ മോഹന്‍ലാലിനോടാണെന്നതും പ്രധാനമാണ്.

വിഷു റിലീസ് ചിത്രങ്ങളെല്ലാം ദിലീപിനെ രക്ഷിച്ചിട്ടുണ്ടെന്നതാണ് ദിലീപിനുള്ള പ്രതീക്ഷകളിലൊന്ന്. അടുത്തിടെ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളൊന്നും തിയേറ്ററുകളില്‍ വലിയ ചനലമുണ്ടാക്കിയിരുന്നില്ല. തെലുങ്ക് സൂപ്പര്‍ സംവിധായകനായ രാജമൗലിയാണ് ചിത്രം ഇവന്‍ മര്യാദ രാമന്‍ സംവിധാനം ചെയ്യുന്നത്
ഉദയകൃഷ്ണ സിബി കെ തോമസ് വീണ്ടും ദിലീപിന് വേണ്ടി തിരക്കഥെയെഴുതുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മാര്‍ച്ച് 27 ന് എന്നും എപ്പോഴും, ഏപ്രില്‍ 4ന് ഇവന്‍ മര്യാദ രാമനും തിയേറ്ററുകളിലെത്തും


Click it and Unblock the Notifications











