മഞ്ജുവിന്റെ അടുത്ത ചിത്രം ഏത്?
ഹൗ ഓള്‍ഡ് ആര്‍ യു റിലീസ് ചെയ്ത് ഹിറ്റായതോടെ എല്ലാവരും ചോദിക്കുന്നൊരു ചോദ്യമിതാണ്- അടുത്ത ചിത്രം ഏത്. മഞ്ജു സിനിമയിലേക്കു തിരിച്ചുവരുന്നു എന്നു പറഞ്ഞപ്പോള്‍ പല പ്രമുഖ സംവിധായകരും കഥയുമായി വന്നിരുന്നു. ആദ്യ ചിത്രം ചെയ്യാമെന്നേറ്റിരുന്നത് രഞ്ജിത്തായിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്ത്രതില്‍ 50 ലക്ഷം രൂപയായിരുന്നു മഞ്ജുവിനു ലഭിക്കുന്ന പ്രതിഫലം എന്നും കേട്ടിരുന്നു. പൃഥ്വിരാജ് അതിഥി താരമായി അഭിനയിക്കുന്നുവെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ രഞ്ജിത്ത് പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചു. അങ്ങനെ രണ്ടാമത് അഭിനയിക്കാനിരുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ആദ്യചിത്രമായി എത്തി.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു മൂന്നാമതായി കേട്ടിരുന്നത്. എന്നാല്‍ പുതിയ സത്യന്‍ ചിത്രത്തില്‍ മഞ്ജുവല്ല നായിക. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നായികയെ തീരുമാനിച്ചില്ലെങ്കിലും മഞ്ജുവല്ല എന്നത് ഉറപ്പാണ്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുന്നു എന്നായിരുന്നു പിന്നെ കേട്ടത്. എന്നാല്‍ അതിനെക്കുറിച്ചും പിന്നീടൊന്നും കേട്ടില്ല. കലവൂര്‍ രവികുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും അടുത്തതെന്നും കേട്ടിരുന്നു. കലവൂര്‍ മഞ്ജുവിനോടു കഥ പറഞ്ഞതുമാണ്. എന്നാല്‍ ആ പ്രൊജക്ടിനെ കുറിച്ചും ഇപ്പോള്‍ കേള്‍ക്കാനില്ല.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും മിക്കവാറും മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം. ഇതില്‍ പൃഥ്വിരാജ് ആണ് നായകന്‍. ഹൗ ഓള്‍ഡ് ആര്‍ യു അനൗണ്‍സ് ചെയ്യുന്ന സമയത്ത് റോഷന്‍ ഈ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു.
ഇതിനു പുറമെ മഞ്ജു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍അതിന്റെ സ്ഥിരീകരണം പിന്നീടുണ്ടായില്ല. ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തകര്‍പ്പന്‍ വിജയത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ഏതാണ് മഞ്ജുവിന്റെ അടുത്ത ചിത്രമെന്നറിയാന്‍


Click it and Unblock the Notifications