»   » മഞ്ജുവിന് രഞ്ജിത്ത് അഡ്വാന്‍സ് നല്‍കി?

മഞ്ജുവിന് രഞ്ജിത്ത് അഡ്വാന്‍സ് നല്‍കി?

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യരുടെ തിരിച്ചുവരവ് വാര്‍ത്തകളാണ് എവിടെയും. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ തിരിച്ചുവരവെന്ന വാര്‍ത്ത കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിലാണ് മഞ്ജു അഭിനയിക്കാന്‍ പോകുന്നതെന്ന് വാര്‍ത്തകള്‍ വന്നു.

ഇപ്പോള്‍ മഞ്ജുവിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ട്, രഞ്ജിത്തിന്റെ ചിത്രത്തിലൂടെയാണ് രണ്ടാമൂഴത്തിന് തുടക്കമിടുന്നതെന്നാണ്. രഞ്ജിത്ത് മഞ്ജുവിന് പ്രതിഫലത്തിന്റെ അഡ്വാന്‍സ് നല്‍കി കരാറില്‍ ഒപ്പുവെച്ചുവെന്നാണ് വിവരം. എപ്പോള്‍ തിരിച്ചുവരാന്‍ തീരുമാനിച്ചാലും ആദ്യം രഞ്ജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്നാണത്രേ കരാര്‍.

Manju Warrier

അടുത്തിടെയാണ് മഞ്ജു നൃത്തരംഗത്ത സജീവമാകാന്‍ തീരുമാനിച്ചതും പരിപാടികളുമായി വേദികളിലെത്തിയത്. ഇപ്പോള്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് മഞ്ജു സ്വന്തം പേരില്‍ വെബ് സൈറ്റും തുടങ്ങിയിട്ടുണ്ട്.

നൃത്തത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് മീനാക്ഷിയ്ക്കുശേഷം മറ്റൊരു കുഞ്ഞ് വേണ്ടെന്ന് താന്‍ തീരുമാനിച്ചതെന്ന് മഞ്ജു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെ രഞ്ജിത്തുമായി കരാര്‍ ഒപ്പുവെച്ച കാര്യത്തിലോ ഉടന്‍ തിരിച്ചുവരവ് നടത്തുമെന്നകാര്യത്തിലോ മഞ്ജു മാധ്യമങ്ങളോട് മനസ് തുറന്നിട്ടില്ല.

English summary
Actress Manju Warrier may start her second turn in film industry with director Ranjith,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam