മഞ്ജു ഇത്രയ്ക്ക് മെലിഞ്ഞതായിരുന്നോ!! പഴയ നൃത്തം ചെയ്യുന്ന ചിത്രം കണ്ട് അമ്പരന്ന് ആരാധകർ...
ലോക നൃത്തദിനത്തിൽ സോഷ്യൽ മീഡിയയിൽ താരങ്ങൾ തങ്ങളുടെ നൃത്ത ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ നൃത്താനുഭവം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിരിക്കുന്നത് സിനിമ സീരിയൽ താരം മഞ്ജു സുനിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ലോകനൃത്തദിനത്തിൽ നൃത്തം ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മഞ്ജു തന്നെയാണോ ഇതെന്നായിരുന്നു എല്ലാവരും ആകാംക്ഷയോടെ ചോദിച്ചത്. ചെറുപ്പത്തിലെ ചിത്രം കണ്ടിട്ട് താരത്തെ മനസ്സിലാക്കാൻ പറ്റുന്നില്ല എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. ചെറുപ്പത്തിലെ നൃത്തകാലത്തെ ഓർമയ്ക്കായി സൂക്ഷിച്ചിരുന്ന ചിത്രമായിരുന്നു മഞ്ജു നൃത്ത ദിനത്തിൽ പങ്കുവെച്ചത്.
മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു അഭിനയരംഗത്തെത്തുന്നത്. റിയാലിറ്റി ഷോയിലൂടെ മഞ്ജുവും-സുനിച്ചനും പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. പിന്നിട് മഴവില്ല് മനോരമ തന്നെ സംപ്രേക്ഷണം ചെയ്യുന്ന മറിമായത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. സീരിയൽ രംഗത്ത് സജിവമായ സമയത്ത് തന്നെ സിനിമയിവും തിളങ്ങാൻ മഞ്ജുവിന് അവസരം ലഭിച്ചു.


Click it and Unblock the Notifications