»   » ഗീതു മോഹന്‍ദാസിന്റെ ചിത്രത്തില്‍ മഞ്ജു നായിക?

ഗീതു മോഹന്‍ദാസിന്റെ ചിത്രത്തില്‍ മഞ്ജു നായിക?

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യരുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. മഞ്ജു തിരിച്ചുവരുമെന്ന് ഇടക്കിടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇതേവരെ ഇക്കാര്യത്തില്‍ വ്യക്തമായൊരു മറുപടി മഞ്ജുവില്‍ നിന്നുണ്ടായിട്ടില്ല. എന്നാല്‍ മഞ്ജു ഒന്നും മിണ്ടാതിരിക്കുകയാണെങ്കിലും വൈകാതെ തന്നെ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാകുമെന്നാണ് കേള്‍ക്കുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കുമത്രേ മഞ്ജുവിന്റെ തിരിച്ചുവരവ്. ഗീതു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും കഥ ഏറെ ഇഷ്ടപ്പെട്ട മഞ്ജു അഭിനയിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സിനിമയുടെകാര്യത്തിനായി ഗീതുവും മഞ്ജുവും ഒട്ടേറെ തവണ തമ്മില്‍ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയായിരിക്കും ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എന്നാണ് സൂചന. നായികയ്ക്ക് പ്രാധാന്യം നല്‍കിയെടുക്കുന്ന ഈ ചിത്രം മഞ്ജുവിന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് കരുതാം.

മഞ്ജുവും ഗീതുവും വളരെ നല്ല സുഹൃത്തുക്കളാണ്. പുതിയ ചിത്രങ്ങള്‍ കാണാനും ഷോപ്പിങിനും മറ്റുമായി ഇവര്‍ രണ്ടുപേരും ഇടക്കിടെ ഒരുമിച്ചിറങ്ങുക പതിവാണ്.

മഞ്ജു തിരിച്ചുവരുന്നതോടെ ഇപ്പോള്‍ ഏറെ അസ്വാരസ്യങ്ങളുള്ള അവരുടെ കുടുംബബന്ധം പൂര്‍ണമായും തകരുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. മഞ്ജുവും ദിലീപും പിരിയാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ദിലീപും മഞ്ജുവിന്റെ കുടുംബവും നിഷേധിച്ചിട്ടുണ്ടെങ്കിലും അനുദിനമെന്നോണം ഇവരെക്കുറിച്ച് വരുന്നത് വളരെ നെഗറ്റീവായ റിപ്പോര്‍ട്ടുകളാണ്.

English summary
Actress Manju Warrier to act as heroine in Geethu Mohandas's new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X