»   » 'ആമി'യാവാന്‍ പേടിയുണ്ടെന്ന് മഞ്ജു വാര്യര്‍, പേടിക്ക് പിന്നിലെ കാരണം അറിയേണ്ടേ ??

'ആമി'യാവാന്‍ പേടിയുണ്ടെന്ന് മഞ്ജു വാര്യര്‍, പേടിക്ക് പിന്നിലെ കാരണം അറിയേണ്ടേ ??

Posted By: Nihara
Subscribe to Filmibeat Malayalam

മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്നും പിന്‍മാറില്ലെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ പ്രചരണമൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ അറിയിച്ചു. മാധ്യമം ലിറ്റററി ഫെസ്റ്റിവല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അഭിനേത്രി സ്വന്തം നിലപാട് വ്യക്തമാക്കിയത്.

എഴുത്തുകാരിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എഴുത്തുകാരിയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സംതൃപ്തയാണെന്നും മഞ്ജു പറഞ്ഞു. അഭിനേത്രി എന്ന നിലയില്‍ ആരും കൊതിക്കുന്ന സ്വപ്‌നതുല്യമായ വേഷമാണ് ആമിയിലേതെന്നും താരം പറഞ്ഞു.

സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല

ആമി എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല ആ റോള്‍ ചെയ്യാന്‍ തനിക്ക് ഭാഗ്യം ലഭിക്കുമെന്ന്. കമലാ സുരയ്യയുടെ ജീവിതം സിനിമയാക്കുന്നുവെന്നറിഞ്ഞപ്പോള്‍ നല്ല കാര്യമാണെന്നാണ് തോന്നിയത്.

വിദ്യാബാലന്‍ ചെയ്താല്‍ നന്നാവുമെന്ന് തോന്നി

വിദ്യാ ബാലനാണ് ആമിയായി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ നന്നാവുമെന്നാണ് തോന്നിയത്. തന്നെ പരിഗണിച്ചില്ലെന്നുള്ള വിഷമമൊന്നും തോന്നിയിരുന്നില്ല.

തന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല

ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറി എന്ന് അറിഞ്ഞപ്പോള്‍ തന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. കുറേ പേര്‍ ഇക്കാര്യം തന്നോട് അന്വേഷിച്ചിരുന്നു. ഇതൊക്കെ കഴിഞ്ഞ് വളരെ നാള്‍ കഴിഞ്ഞാണ് സംവിധായകന്‍ കമല്‍ തന്നെ വിളിച്ച് ആമിയാവാന്‍ ആവശ്യപ്പെട്ടത്.

പ്രതീക്ഷകളോട് നീതിപുലര്‍ത്താന്‍ കഴിയണം

ആളുകള്‍ ഇത്രയുമധികം ഇഷ്ടപ്പെടുന്ന കഥാപാത്രമായി മാറുമ്പോള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയുമോയെന്നുള്ള പേടി ഉണ്ടെന്നും താരം വ്യക്തമാക്കി. ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

ആമിയാവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി

ആമിയാവാനുള്ള തയ്യാറെടുപ്പുഖള്‍ തുടങ്ങിയെന്നും മഞ്ജു അറിയിച്ചു. ലുക്ക്‌സ് ടെസ്റ്റും മറ്റും കഴിഞ്ഞു. കമലാ സുരയ്യയുടെ പുസ്തകങ്ങള്‍ വായിച്ചു. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ആമിയില്‍ നിന്നും പിന്നോട്ടില്ല

ആമിയില്‍ മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ മഞ്ജു വാര്യര്‍ക്ക് നേരെ സൈബര്‍ ആക്രമണവും ആരംഭിച്ചു. ആമിയെ അവതരിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയില്ല, ആ റോള്‍ മറ്റാരെങ്കിലും ചെയ്യുന്നതായിരിക്കും നല്ലതെന്ന തരത്തിലാണ് ആദ്യം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം നയം വ്യക്തമാക്കിയത്.

20 വര്‍ഷത്തിനു ശേഷം ഗുരുവിനൊപ്പം

കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.

സിനിമയ്ക്ക് പിന്നിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടതില്ല

സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ മാറ്റിവെച്ച് സിനിമയ്ക്ക് വേണ്ടി ഒരുപാടു പേര്‍ ഒരുമിക്കുന്നു. സിനിമയ്ക്കുമപ്പുറത്തെ രാഷ്ട്രീയ നിലപാടുകള്‍ പരിശോധിച്ച് വിവാദമുണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്നും മഞ്ജു കുറിച്ചിട്ടുണ്ട്. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം.

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ പേരിടാത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുനനത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

English summary
Manju Warrier is talking about Aami .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam