»   » 'മഞ്ജുവാര്യര്‍ക്ക് ഹേറ്റേഴ്‌സ് ഉണ്ടോ?' ആരേയും കൊതിപ്പിക്കുന്ന ഉത്തരവുമായി താരം!

'മഞ്ജുവാര്യര്‍ക്ക് ഹേറ്റേഴ്‌സ് ഉണ്ടോ?' ആരേയും കൊതിപ്പിക്കുന്ന ഉത്തരവുമായി താരം!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നേടിയ ഏക നായികയാണ് മഞ്ജുവാര്യര്‍. കരിയറില്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്തായിരുന്നു ദിലീപിനെ വിവാഹം കഴിച്ച് താരം സിനിമയില്‍ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്. ദിലീപില്‍ നിന്ന് വിവാഹ മോചനം നേടി സിനിമയിലേക്ക് തിരികെ എത്തിയപ്പോഴും താരത്തിന്റെ പ്രേക്ഷക പിന്തുണയ്ക്ക് ഇടിവ് സംഭവിച്ചിരുന്നില്ല.

ആരാധക പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മാസ്റ്റര്‍പീസ്, കാത്തിരിക്കാനാകില്ലെന്ന് വരലക്ഷ്മിയും!

ആരാധകരെ ഞെട്ടിച്ച് 'ദേവസേന'യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

മലയാളത്തിലെന്നല്ല എല്ലാ താരങ്ങള്‍ക്കും ആരാധകരേപ്പോലെ തന്നെ ഹേറ്റേഴ്‌സും ഉണ്ടാകും. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹേറ്റേഴ്‌സ് ഉണ്ടോ എന്ന ചോദ്യത്തിന് മഞ്ജു മറുപടി നല്‍കിയിരുന്നു.

നിര്‍ബന്ധിക്കാന്‍ പറ്റില്ല

ഒരാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഓരോരുത്തര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടപ്പെടണം എന്ന് നിര്‍ബന്ധിക്കാന്‍ പറ്റുമോ എന്ന് മഞ്ജുവാര്യര്‍ ചോദിക്കുന്നു.

അഭിപ്രായം പറയാന്‍ എളുപ്പമാണ്

സോഷ്യല്‍ മീഡിയ വളരെ സജീവമായ ഇക്കാലത്ത് ആര്‍ക്കും എന്ത് അഭിപ്രായവും പറയാന്‍ എളുപ്പമാണ്. ചുമ്മാ എവിടെയെങ്കിലും ഇരുന്ന് എഴുതിയാല്‍ മതിയല്ലോ എന്നും മഞ്ജുവാര്യര്‍ പറയുന്നു.

കലര്‍പ്പില്ലാത്ത സ്‌നേഹം

തന്നോട് വെറുപ്പുള്ളവരും ദേഷ്യമുള്ളവരും കുറവാണെന്നാണ് തോന്നിയിട്ടുള്ളത്. എവിടെ ചെല്ലുമ്പോഴും തന്നോട് കാണിക്കുന്ന സ്‌നേഹവും മാധ്യമങ്ങളിലൂടെ അറിയിക്കുന്ന സ്‌നേഹവും എല്ലാം കലര്‍പ്പില്ലാത്തതായിട്ട് തന്നെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മഞ്ജുവാര്യര്‍ പറയുന്നു.

അവരെ ബഹുമാനിക്കുന്നു

ഇക്കാര്യത്തില്‍ എന്തെങ്കിലും വിരുദ്ധാഭിപ്രായമുള്ളവര്‍ ഉണ്ടെങ്കില്‍ അവരെ ബഹുമാനിക്കുന്നു. അവര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകും ആരേയും നിര്‍ബന്ധിപ്പിച്ച് ഇഷ്ടപ്പെടുത്താനാകില്ല. ലോകത്ത് ഏത് കാര്യത്തിനും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും താരം പറയുന്നു.

English summary
Manju Warrier about her acceptance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam