»   » ആ നിമിഷം കണ്ണ് നിറയുന്നത് മറ്റാരും കാണാതിരിക്കാന്‍ ഏറെ പ്രയാസപ്പെട്ടു; മഞ്ജു വാര്യര്‍

ആ നിമിഷം കണ്ണ് നിറയുന്നത് മറ്റാരും കാണാതിരിക്കാന്‍ ഏറെ പ്രയാസപ്പെട്ടു; മഞ്ജു വാര്യര്‍

By: Rohini
Subscribe to Filmibeat Malayalam

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ ഗുരുവായൂരപ്പന്റെ മുന്നില്‍ നൃത്തം ചെയ്തുകൊണ്ടാണ് മടങ്ങി വന്നത്. കല്യാണിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി.

ഇന്നും മഞ്ജു വാര്യര്‍ അന്വേഷിക്കുന്ന ഒരു ഫോട്ടോ.. കിട്ടും എന്ന പ്രതീക്ഷയുണ്ട് എന്ന് നടി പറയുന്നു

മഞ്ജു മടങ്ങി വന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും, കാത്ത് കാത്തിരുന്ന് മഞ്ജു തിരിച്ചെത്തിയതിന്റെ സന്തോഷം ഇപ്പോഴും ആരാധകരിലുണ്ട്. തന്റെ തിരിച്ചുവരവിനെ കുറിച്ച് സല്ലാപം എന്ന പുസ്തകത്തില്‍ മഞ്ജു പറഞ്ഞ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

മറക്കാന്‍ കഴിയാത്ത അനുഭവം

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പമുള്ള മടങ്ങി വരവാണ് തന്നെ ഏറ്റവും അധികം സന്തോഷവതിയാക്കിയത് എന്ന് മഞ്ജു ഓര്‍മ്മക്കുറിപ്പില്‍ എഴുതിയിരിയ്ക്കുന്നു.

ദൈവം കൈയ്യൊപ്പിട്ട നിമിഷം

ശരിയ്ക്കും ദൈവം കൈയ്യൊപ്പിട്ട് നല്‍കിയ നിമിഷമാണ് അതെന്നാണ് മഞ്ജു പരമാര്‍ശിച്ചിരിയ്ക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും ആ ഒരു നിമിഷത്തെ മറക്കില്ല എന്നും നടി പറഞ്ഞു.

കാല്‍ തൊട്ട് വണങ്ങിയപ്പോള്‍

അഭിനയത്തിന് തൊട്ടു മുന്‍പ് അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചപ്പോള്‍ ഉള്ളില്‍ ഒരു കടലിരമ്പുകയായിരുന്നു. കണ്ണ് നിറഞ്ഞു. അത് തുളുമ്പിപ്പോകാതിരിയ്ക്കാന്‍ പാടുപെട്ടു എന്നും മഞ്ജു പറയുന്നു.

കുഞ്ഞുകുട്ടിയെ പോലെ

ആദ്യമായി പാട്ടുപാടാന്‍ സ്റ്റേജില്‍ കയറിയ നഴ്‌സിറി കുട്ടിയുടെ ഭയവും ആശങ്കയുമായിരുന്നു ആ സമയം എനിക്ക്. ആ ഒരു നിമിഷം എനിക്ക് സങ്കല്‍പിക്കാന്‍ പറ്റാത്തതായിരുന്നു- മഞ്ജു എഴുതി

English summary
Manju Warrier about most memorable moment in her life

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam