ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാ! ഇത് ഞാന്‍ പൊളിക്കും! കിടിലന്‍ മറുപടിയുമായി മഞ്ജു വാര്യര്‍! വീഡിയോ കാണൂ
മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കോംപിനേഷനിലെത്തിയ ഒടിയന്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ ട്രോളര്‍മാരും സജീവമായിരുന്നു. സിനിമയെ താറടിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാല്‍ നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറലായി മാറുന്നത്. ഡീഗ്രേഡിങ്ങിലും കുപ്രചാരണത്തിലും തളരാതെ മുന്നേറുകയാണ് ഒടിയന്‍. സിനിമയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ മഞ്ജു വാര്യരെ മുന്‍നിര്‍ത്തിയുള്ളതാണെന്നും താരം മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് വിഎ ശ്രീകുമാര്‍ മേനോന്‍ രംഗത്തുവന്നിരുന്നു. നാളുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്.
മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേയെന്ന മഞ്ജു വാര്യരുടെ ഡയലോഗിന് അറഞ്ചം പുരഞ്ചം ട്രോളായിരുന്നു. ഇപ്പോള്‍ വീട്ടില്‍ വരുന്നവരോട് ചായയല്ല കഞ്ഞിയെടുക്കട്ടേയെന്നാണ് ചോദിക്കാറുള്ളതെന്ന് താരം പറയുന്നു. ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ് ഇതെന്നും ഇത് താന്‍ പൊളിക്കുമെന്നുമാണ് താരം പറയുന്നത്. എങ്കിലേ എന്നോട് പറ എന്ന അഭിമുഖ പരിപാടിക്കിടയിലെ പ്രമോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഒരു കൊച്ചുസിനിമയാണ് ഒടിയനെന്നാണ് തന്‍രെ പക്ഷമെന്നും താരം പറയുന്നു. വ്യത്യസ്ത പ്രതികരണവുമായി സിനിമ മുന്നേറുകയാണ്. ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണ് പൃഥ്വിരാജുമായി അടുത്തിപഴകിയതെന്നും താരം പറയുന്നു. മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ കാണാം.


Click it and Unblock the Notifications