ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും; മഞ്ജു വാര്യര്‍
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജോ ആന്റ് ദി ബോയി റിലീസിനൊരുങ്ങുകയാണ്. ജീവിതത്തില്‍ ഒരിക്കലും എത്തി പിടിയ്ക്കാന്‍ കഴിയില്ലെന്ന് വിചാരിക്കുന്ന കുറേ സ്വപ്‌നങ്ങളിലേക്കുള്ള ജോയ് യുടെ യാത്ര. ആ യാത്രയില്‍ ക്രിസിനെ കണ്ടമുട്ടുമ്പോഴുണ്ടാകുന്ന മാറ്റമാണ് ജോയ് ആന്റ് ദി ബോയ്. ചിത്രത്തില്‍ ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്.
ബോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സനൂപ് സന്തോഷാണ്. അതേ കുസൃതി കണ്ണുള്ള മിടുമിടുക്കന്‍. മഞ്ജു വാര്യര്‍ പറയുന്നു. ചിത്രത്തിലെ സനൂപിന്റെ ഗംഭീരമായ അഭിനയം കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് മഞ്ജു. യഥാര്‍ത്ഥത്തില്‍ മങ്കി പെന്‍ ആണ് സനൂപിന്റെ ആദ്യം ചിത്രം എന്ന് താന്‍ അറിഞ്ഞത് സെറ്റില്‍ എത്തുമ്പോഴാണ്. മഞ്ജു പറയുന്നു. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് സനൂപിനെ കുറിച്ച് എഴുതിയത്. തുടര്‍ന്ന് കാണൂ..

ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും; മഞ്ജു വാര്യര്‍
ഈ ചെറു പ്രായത്തില്‍ തന്നെ അവന് അത് സാധിക്കുന്നു. ചിരിക്കുമ്പോഴും കരയുമ്പോഴും അവന്‍ നമുക്ക് അരികില്‍ കേള്‍ക്കുന്നത് പോലെ തോന്നും. അങ്ങനെ പ്രേക്ഷകന് അടുത്ത് നില്‍ക്കുമ്പോഴാണ് ഒരു അഭിനേതാവിന്റെ വിജയമെന്ന് ഞാന്‍ വിശ്വസിക്കുന്നത്.

ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും; മഞ്ജു വാര്യര്‍
അവന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയാണ്. അത് നമ്മളിലേക്കും കൊച്ചു കുട്ടിയുടെ ഊര്‍ജ്ജം നിറയ്ക്കുന്നു. ആ പ്രസരിപ്പാണ് ജോയ് ആന്റ് ദി ബോയിയുടെ ജീവന്‍. മഞ്ജു വാര്യര്‍ പറയുന്നു.

ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും; മഞ്ജു വാര്യര്‍
ഒപ്പം അഭിനയിക്കുമ്പോള്‍ നമുക്ക് ചില വെല്ലുവിളികള്‍ തരും. ഒരു ചെടിയ്ക്ക് വളരാന്‍ സൂര്യപ്രകാശം ലഭിക്കുന്നതു പോലെയാണ് ആ അനുഭവം. മഞ്ജു വാര്യര്‍ പറയുന്നു.

ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും; മഞ്ജു വാര്യര്‍
ക്രിസ്മസിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

Click it and Unblock the Notifications