»   » മലയാളത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്ന ചിത്രം!!! ടേക്ക് ഓഫിനെ പ്രശംസകൊണ്ട് മൂടി മഞ്ജുവാര്യര്‍!!

മലയാളത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്ന ചിത്രം!!! ടേക്ക് ഓഫിനെ പ്രശംസകൊണ്ട് മൂടി മഞ്ജുവാര്യര്‍!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മികച്ച സിനിമകള്‍ ഉണ്ടാകുന്ന കാലമാണിത്. മലയാള സിനിയിലെ അന്തര്‍ദേശീയ നിലവാരമുള്ള ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ടേക്ക് ഓഫ്. എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

പ്രേക്ഷകരും സിനിമാ മേഖലിയലെ പ്രമുഖരും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങളുടെ അഭിനയവും സംസവിധായകന്റെ കൈയൊതുക്കവുമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ചിത്രത്തേക്കുറിച്ച് മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

ഒറ്റവാക്കില്‍ ടേക്ക് ഓഫിനെ ഉജ്ജ്വലം എന്ന് വിശേഷിപ്പിക്കാമെന്നാണ് മഞ്ജുവാര്യരുടെ പക്ഷം. ഈ സിനിമ മലയാളത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്നും മഞ്ജു പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജുാര്യര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നിര്‍മിച്ച ചിത്രമാണ് ടേക്ക് ഓഫ്. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ചെരുവിലെവിടെയോ ഞാന്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും ചിത്രത്തിന്റെ വിജയം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക എന്നും മഞ്ജു തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

ചിത്രത്തിലെ അഭിനേതാക്കളേയും മഞ്ജു അഭിനന്ദിക്കുന്നുണ്ട്. ചാക്കോച്ചനും ഫഹദും മത്സരിച്ച് അഭിനയിച്ചു. പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫ് അലിയും മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് മഞ്ജുവാര്യര്‍ കുറിക്കുന്നു. സംവിധായകന്‍ മഹേഷ് നാരായണനും നിര്‍മാതാവ് ആന്റോ ജോസഫിനുമുണ്ട് അഭിനന്ദനം.

യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിപ്പോകുന്ന മലയാളി നേഴ്‌സുമാരുടെ ജീവിതവും അതിജീവനവുമാണ് ടേക്ക് ഓഫ് പറയുന്നത്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമെന്ന് വിലയിരത്തപ്പെട്ടിരുന്നു. ആ നിരീക്ഷണത്തെ ശരിവയ്ക്കുന്നുണ്ട് സിനിമ.

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Manju Warrier appreciate the actors, producer and director of the movie Take Off on her Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam