സുരാജിന്റെ ഭാര്യയായി ലേഡി സൂപ്പർസ്റ്റാർ! എം മുകുന്ദന്റെ കഥ സിനിമയാകുന്നു
ചിരിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരെ കരയിപ്പിക്കാനും അറിയാമെന്ന് തെളിയിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തുകയും പിന്നീട് ക്യാരക്ടർ റോളിലൂടെ തിളങ്ങാനും താരത്തിന് കഴിഞ്ഞിരുന്നു. 2019 സുരാജിന് ഭാഗ്യവർഷമായികരുന്നു,. പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോഴിത 2020 ലും ഇത് ആവർത്തിക്കാൻ ഒരുങ്ങുകയാണ് താരം.

മഞ്ജുവാര്യരുടെ നായികനാകാൻ തയ്യാറെടുക്കുകയാണ് സുരാജ്. എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് മഞ്ജുവിന്റെ നായകനായി സുരാജ് എത്തുന്നത്. എന്നാൽ ഇതിനെ കുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല
ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും രാധികയുടേയും കഥയാണ് ചെറികഥയിൽ പറയുന്നത്. അലസനായ സജീവന്റെ ജീവിതത്തിലേയ്ക്ക് രാധിക എത്തുന്നതോടെ സംഭവിക്കുന് മാറ്റങ്ങളാണ് കഥയിൽ പറയുന്നത്. കടം വാങ്ങി ജീവിതം നീക്കികൊണ്ട് പേകുന്ന സജീവനിൽ നിന്ന ഓട്ടോ ഏറ്റെടുത്തു രാധിക ഓടിക്കുന്നു. ഈ കഥ സിനിമയാകുമ്പോൾ ചെറിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. മലയാ സിനിമയിൽ നിരവധി ശക്തമായ കഥാപാത്രങ്ങൾ ജീവൻ നൽകിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. താരത്തിന്റെ കരിയറിലെ ഒരു മികച്ച ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications











