ദാമ്പത്യ തകര്‍ച്ചയുടെ പ്രതികാരം?'ലേഡി സൂപ്പര്‍സ്റ്റാറും' 'ബോംബെ കുമാരനും' 'മുഖ്യസാക്ഷി' എത്തുന്നു!
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമ ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നപ്പോഴും അത്തരത്തിലൊരു പ്രവര്‍ത്തി ദിലീപ് ചെയ്യില്ലെന്ന് തന്നെയായിരുന്നു പ്രേക്ഷകര്‍ ഉറച്ചു വിശ്വസിച്ചത്. ദിലീപ് അറസ്റ്റിലായതിന് ശേഷവും ആരാധകരുടെ വിശ്വാസം ഇത് തന്നെയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ദിലീപിന്റെ ആദ്യ ഭാര്യയും അഭിനേത്രിയുമായ മഞ്ജു വാര്യരാണ് കുറ്റപത്രത്തിലെ പ്രധാന സാക്ഷിയെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരടക്കം നിരവധി പേരാണ് കുറ്റപത്രത്തില്‍ സാക്ഷിയായിട്ടുള്ളത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും ദിലീപ് നിരപരാധിയാണെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുകയാണ്.

സിനിമയാക്കിയാല്‍ എങ്ങനെയിരിക്കും?
ലേഡി സൂപ്പര്‍ സ്റ്റാര്‍ നായികയാവുന്ന മുഖ്യ സാക്ഷി എന്ന സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നതെന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് പ്രകാരം സ്രാവ് സുനി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ടവര്‍ ലൊക്കേഷന് കീഴില്‍ ബോംബെ കുമാരനാണ് നിര്‍മ്മിക്കുന്നത്. ഈവനിങ് പോലീസ് വിതരണം ചെയ്യുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പ്രധാനസാക്ഷിയായി മഞ്ജു വാര്യര്‍
നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് പ്രധാന സാക്ഷി മഞ്ജു വാര്യരെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. നിരവധി സിനിമാപ്രവര്‍ത്തകര്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പക തീര്‍ക്കാന്‍ വേണ്ടി ചെയ്തത്
വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണ് ദിലീപ് നടിയെ ആക്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ ഭാക്ഷ്യം. ആദ്യ വിവാഹത്തിലെ തകര്‍ച്ചയാണ് ഈ പകയ്ക്ക് പിന്നിലെന്നും അന്വേഷണ സംഘം പറയുന്നു.

പകയുടെ കാരണങ്ങള്‍
നടിയോട് പക തോന്നാനുള്ള കാരണവും കുറ്റപത്രത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രധാനമായും എട്ട് കാരണങ്ങളാണ് ഈ കൃത്യത്തിലേക്ക് വഴി തെളിയിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ദാമ്പത്യ ജീവിതം തകര്‍ന്നതിന് പിന്നില്‍
സുഗമമായി മുന്നേറിയിരുന്ന ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണത് നടിയുടെ ഇടപെടലിന് ശേഷമായിരുന്നു. നടിയുടെ ചില പെരുമാറ്റങ്ങളും പരമാര്‍ശങ്ങളുമാണ് വിവാഹ മോചനത്തിലേക്ക് വഴി തെളിയിച്ചതെന്നാണ് ദിലീപ് വിശ്വസിക്കുന്നതെന്ന് അന്വേഷണം സംഘം ചൂണ്ടിക്കാണിക്കുന്നു.

സിനിമാ മേഖലയില്‍ നിന്നുള്ള സാക്ഷികള്‍
മഞ്ജു വാര്യരടക്കം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരെ സാക്ഷികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അറിയാവുന്നവരെയാണ് സാക്ഷികളായി ഉള്‍പ്പെടുത്തിയതെന്നും അന്വേഷണ സംഘം പറയുന്നു.


Click it and Unblock the Notifications