»   » പുട്ടുകടയില്‍ കയറാത്ത മഞ്ജു പ്രാണയിലെത്തി

പുട്ടുകടയില്‍ കയറാത്ത മഞ്ജു പ്രാണയിലെത്തി

Posted By:
Subscribe to Filmibeat Malayalam

ദിലീപും മഞ്ജു വാര്യരും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്നും അവര്‍ ഇപ്പോള്‍ വേറിട്ടാണ് താമസമെന്നും മറ്റും പറഞ്ഞുകൊണ്ട് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണെന്ന് പലരും പറയുന്നത് രണ്ടുപേരെയും പല അവസരങ്ങളിലും ഒന്നിച്ച് കാണുന്നില്ല എന്നകാര്യത്തെ അടിവരയിട്ടുകൊണ്ടാണ്.

ഏറ്റവുമാദ്യം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് വന്നത് പതിനാലുവര്‍ഷം കഴിഞ്ഞ് മഞ്ജു വീണ്ടും നൃത്തവേദിയിലെത്തിയപ്പോള്‍ ദിലീപിന്റെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. പിന്നീടുമുണ്ടായി ഇത്തരം പലസന്ദര്‍ഭങ്ങള്‍.

Manju Warrier

പലപ്പോഴും ദിലീപ് വിദേശരാജ്യങ്ങളില്‍ അവധിക്കാലമാഘോഷിക്കാന്‍ പോകുന്നത് മകള്‍ക്കൊപ്പമാണ്. അടുത്തകാലത്തൊന്നും മഞ്ജു ഇവര്‍ക്കൊപ്പം ദീര്‍ഘയാത്രകള്‍ ചെയ്തിട്ടില്ല.

കൊച്ചിയില്‍ ദിലീപ് ദേ പുട്ട് എന്ന പേരിലൊരു റസ്റ്റോറന്റ് തുടങ്ങി, വളരെ ഗംഭീരമായിട്ടായിരുന്നു അതിന്റെ ഉദ്‌
ഘാടനം. ഈ ചടങ്ങിന് മകള്‍ മീനാക്ഷി മാത്രമാണ് ദിലീപിനൊപ്പമെത്തിയത്, മഞ്ജു വന്നിരുന്നില്ല. അന്ന് ഇത് വലിയ വാര്‍ത്തയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഇത്രനാളായിട്ടും ഇതേവരെ മഞ്ജു റസ്‌റ്റോറന്റ് സന്ദര്‍ശിച്ചിട്ടില്ലെന്നകാര്യം ഇപ്പോല്‍ വീണ്ടും പൊങ്ങിവന്നിരിക്കുകയാണ്.

കാര്യം മറ്റൊന്നുമല്ല തിരുവോണത്തിന്റെ തലേന്ന് ഇന്ദ്രജിത്തിന്റെയും ഭാര്യ പൂര്‍ണിമയുടെയും വസ്ത്രക്കടയുടെ ഉദ്ഘാടനത്തിന് മഞ്ജുവെത്തിയതോടെയാണ് പുട്ടുകടയെ മഞ്ജു അവഗണിയ്ക്കുന്നകാര്യം വീണ്ടും വാര്‍ത്തയായിരിക്കുന്നത്.

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും ക്ഷണം സ്വീകരിച്ച് പ്രാണയുടെ ഉത്ഘാടനത്തിനെത്തിയ മഞ്ജു അപ്പോഴും ഭര്‍ത്താവിന്റെ പുട്ടുകടയില്‍ കയറാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. ദിലീപിന്റെ പുട്ടുകടയിലേയ്ക്ക് തിരിഞ്ഞുനോക്കാത്ത മഞ്ജു ആദ്യദിവസം തന്നെ പ്രാണയില്‍-എന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കേ റിപ്പോര്‍ട്ട് ചെയ്യുന്നവരെയും റിപ്പോര്‍ട്ടുകളെയും ഗോസിപ്പുകളെന്നും പാപ്പരാസികളെന്നും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

English summary
Actress Manju Warrier who is yet to visit at Dileep's restaurent is present in the Inaugural fungtion of Poornima Indrajith's Pranaah.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam