»   » മാധവിക്കുട്ടിയുടെ എഴുത്തില്‍ ലയിച്ച് മഞ്ജു വാര്യര്‍, വായന നല്‍കിയ അനുഭൂതിയെക്കുറിച്ച് പറയുന്നത് !!

മാധവിക്കുട്ടിയുടെ എഴുത്തില്‍ ലയിച്ച് മഞ്ജു വാര്യര്‍, വായന നല്‍കിയ അനുഭൂതിയെക്കുറിച്ച് പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

വായന ഒരു അനുഭൂതിയാണ്. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന നവ്യാനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയെ കാണാനാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

പ്രേക്ഷകരുടെ പ്രിയതാരം മഞ്ജു വാര്യരാണ് ആമിയായി വേഷമിടുന്നത്. ആദ്യ ഷെഡ്യൂളിന് ശേഷമുള്ള ഇടവേളയില്‍ മാധവിക്കുട്ടിയെ കൂടുതല്‍ അടുത്തറിയുകയാണ് മഞ്ജു വാര്യര്‍. മാധവിക്കുട്ടിയെ വായിക്കുന്നതിനെക്കുറിച്ച്, വായന നല്‍കിയ അനുഭവത്തെക്കുറിച്ച് താരം ഫേസ് ബുക്കില്‍ പേസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ കുറിപ്പ് വൈറലായിക്കഴിഞ്ഞു.

പുതിയ ഗന്ധങ്ങള്‍ തരുന്ന പൂക്കളെപ്പോലെ

പുതിയ ഗന്ധം നല്‍കുന്ന പൂക്കളെപ്പോലെ മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുകയാണ്.ശരീരം കൊണ്ടല്ല മനസ്സു കൊണ്ടാണ് ആദ്യം ആമിയാകേണ്ടതെന്ന് പലരും പറഞ്ഞിരുന്നുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്.

വായന തരുന്ന സന്തോഷത്തെക്കുറിച്ച് വാചാലയാവുന്നു

രാത്രികളിൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്നു. വേനലിൽ ഇടയ്ക്കെപ്പോഴോ മഴചാറുമ്പോൾ മയിലിനെപ്പോലെ നൃത്തംചെയ്യുന്നു. വായന തരുന്ന ആഹ്ലാദം എത്രയോ വലുതാണ്. ഇന്നലെ വായിച്ചുതീർത്തത് നഷ്ടപ്പെട്ട നീലാംബരിയാണ്. പുസ്തകം മടക്കിവച്ചപ്പോൾ‍, വായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് അവസരം കിട്ടാതെപോകുന്നവരെക്കുറിച്ച് ഓർത്തു. അങ്ങനെയൊരു നഷ്ടബോധത്തിൽ ജീവിക്കുന്ന എത്രയോപേരുണ്ടാകും. മാധവിക്കുട്ടിയമ്മയുടെ അക്ഷരലോകത്തിലേക്ക് ഞാനെത്തിയത് ഒരു സമ്മാനപ്പെട്ടിയിലൂടെയാണ്.

ഉപഹാരങ്ങളായി പുസ്തകങ്ങള്‍ നല്‍കുക

ജീവനില്ലാത്ത ഉപഹാരങ്ങളേക്കാൾ എത്രയോ വിലപ്പെട്ടതാണ് വാക്കുകൾ സ്പന്ദിക്കുന്ന പുസ്തകങ്ങൾ. സൗഹൃദസമ്മാനമായി പുസ്തകങ്ങൾ നൽകാൻ തീരുമാനിച്ചാൽ ഒരുപക്ഷേ അത് ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിനാകും തുടക്കമിടുക. നൽകുന്നത് ഒരു പുസ്തകമാണെങ്കിലും ഏറ്റുവാങ്ങുന്നയാൾക്ക് അത് ഒരു പൂക്കാലമായേക്കാമെന്നു മഞ്ജു പറയുന്നു.

നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നും തുടങ്ങി

മാധവിക്കുട്ടിയുടെ ഒാര്‍മ്മകള്‍ ഉറങ്ങുന്ന പുന്നയൂര്‍ക്കുളത്തു നിന്നാണ് ആമിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ആദ്യ ഘട്ട ഷൂട്ടിങ്ങ് പൂര്‍ട്ടിയാക്കിയ ചിത്രത്തിന് രണ്ടു മാസത്തെ പാക്കപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. മാധവിക്കുട്ടിയാവുന്നതിന് ആവശ്യമായ മേക്കോവറുകള്‍ നടത്തുന്നതിനാണ് ഈ സമയം ഉപയോഗിക്കുന്നത്. ശരീര ഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് മഞ്ജു വാര്യര്‍ ഈ സമയം ഉപയോഗിക്കുന്നത്.

English summary
Manju Warrier's reactions After she completed her reading Madhavikutty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam