»   » നൃത്തവുമായി മഞ്ജു വാര്യര്‍ കോഴിക്കോട്ട്

നൃത്തവുമായി മഞ്ജു വാര്യര്‍ കോഴിക്കോട്ട്

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്തിന്റെ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി വീണ്ടും രംഗപ്രവേശം നടത്തുന്ന മഞ്ജുവാര്യര്‍ ആദ്യമായി കോഴിക്കോട് നൃത്തം അവതരിപ്പിക്കുന്നു. രഞ്ജിത്തിന്റെ ദേവാസുരം എന്ന ചിത്രത്തിനു പ്രമേയമായ മുല്ലശ്ശേരി രാജുവിന്റെ പതിനൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ വേദിയിലാണ് മഞ്ജു നൃത്തം അവതരിപ്പിക്കുന്നത്. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ സെപ്റ്റംബര്‍ 19 വ്യാഴാഴ്ച വൈകിട്ടാണ് മഞ്ജുവിന്റെ നൃത്തം.

മുമ്പ് സ്‌കൂള്‍ കലോല്‍സവ വേദിയില്‍ മാത്രമേ മഞ്ജു കോഴിക്കോട് നൃത്തം ചെയ്തിട്ടുള്ളൂ. സിനിമയില്‍ എത്തിയ ശേഷം ആദ്യമായിട്ടാണ് കോഴിക്കോട്ടേക്ക് നൃത്തവുമായി എത്തുന്നത്. മഞ്ജുവിന്റെ രണ്ടാം വരവിന് കാരണമായത് നൃത്തമായിരുന്നു. ഗുരുവായൂരില്‍ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു തന്റെ വരവ് അറിയിച്ചത്. പിന്നീട് കല്യാണിന്റെ പരസ്യത്തില്‍ അഭിനയിച്ചു. അതിനു ശേഷമാണ് സിനിമയില്‍ വരുന്നകാര്യത്തില്‍ തീരുമാനമായത്.

Manju Warrier

രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. രഞ്ജിത്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. രഞ്ജിത്തുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് മുല്ലശേരി രാജുവിന്റെ കുടുംബം. അദ്ദേഹത്തിന്റെ മകളുടെ മകളും മഞ്ജുവിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്.

കോഴിക്കോട്ടുക്കാര്‍ക്ക് ഓണത്തിനു പിന്നാലെ വന്‍ ഉല്‍സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് മഞ്ജുവെത്തുന്നത്. എന്നാല്‍ പൊതുജനത്തിനു നൃത്തം കാണാന്‍ അവസരമുണ്ടാകില്ല. ജനങ്ങളുടെ തള്ളിക്കയറ്റം ഭയന്ന് ടിക്കറ്റ് വച്ചാണ് പ്രവേശനം.

English summary
Actor Manju Warrier, who quit wearing the grease paint 14 years ago, is all set to return to the big screen opposite superstar Mohanlal, due to the film Manju Warrier again in Kozhikode with dance performance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam