ട്രിപ്പിള്‍ സ്‌ട്രോംഗായി രാജയെത്തി! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ വരവിനെ സ്വാഗതം ചെയ്ത് സിനിമാലോകം! കാണൂ!

Recommended Video

ട്രിപ്പിള്‍ സ്‌ട്രോംഗായി രാജയെത്തി | Filmibeat Malayalam

കാത്തിരിപ്പുകള്‍ക്കെല്ലാം വിരമാമിട്ട് രാജ എത്തിയിരിക്കുയാണ്. വൈശാഖ്-ഉദയ് കൃഷ്ണ ടീമിനൊപ്പം മമ്മൂട്ടി വീണ്ടുമെത്തിയിരിക്കുകയാണ് ഇപ്പോള്‍. പോക്കിരി രാജയുടെ രണ്ടാം ഭാഗമല്ല മധുരരാജയെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. രാജ എന്ന കഥാപാത്രമുണ്ടെങ്കിലും രണ്ടാം ഭാഗവുമായല്ല വരവെന്നറിഞ്ഞതോടെ ആരാധകരുടെ ആവേശവും ഇരട്ടിക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷനുമായാണ് അണിയറ പ്രവര്‍ത്തകരെത്തിയത്. മലയാള സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു പ്രീ ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ സിനിമയെക്കുറിച്ച് വാചാലരായി രംഗത്തെത്തിയിരുന്നു.

മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമാ റിലീസ് ഉത്സവമാണ്. കോടി ക്ലബിലല്ല പ്രേക്ഷക മനസ്സിലാണ് കയറേണ്ടതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പ്രീ ലോഞ്ചിനിടയിലെ മാസ്സ് ഡയലോഗിനെ ഏറ്റെടുത്ത് പ്രേക്ഷകരും കൈയ്യടിച്ചിരുന്നു. വലിയ കട്ടൗട്ടും തോരണങ്ങളുമൊക്കെയായാണ് രാജയെ വരവേറ്റത്. പ്രീ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ടീസറിനെ വിമര്‍ശിച്ചവര്‍ പോലും ട്രെയിലര്‍ കണ്ടപ്പോള്‍ നിശബ്ദരായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മമ്മൂട്ടി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്‍രെ ആത്മാര്‍ത്ഥതയെക്കുറിച്ച് വാചാലനായി പീറ്റര്‍ ഹെയ്‌നും രംഗത്തെത്തിയിരുന്നു.

Madura raja

വിഷു ആഘോഷത്തിന് മോടി കൂട്ടാനായെത്തുന്ന മധുരരാജയ്ക്ക് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു വാര്യര്‍, അജു വര്‍ഗീസ്, ഷംന കാസിം തുടങ്ങി നിരവധി പേരാണ് രാജയ്ക്കും സംഘത്തിനും ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റുകള്‍ വൈറലായി മാറിയിട്ടുമുണ്ട്.

മഞ്ജു വാര്യരുടെ പോസ്റ്റ് കാണാം

അജു വര്‍ഗീസ് പറയുന്നത്

ഷംന കാസിമിന്റെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X