ന്യൂജനറേഷനിലെ പ്രിയതാരം നസ്രിയ: മഞ്ജു വാര്യര്‍

By Lakshmi

മലയാളത്തിലെ ന്യൂജനറേഷന്‍ നായികമാരെ പ്രശംസിച്ച് മഞ്ജു വാര്യര്‍. പുതുതലമുറ താരങ്ങളില്‍ തനിക്കേറെ ഇഷ്ടം നസ്രിയ നസീമിനെയാണെന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. നസ്രിയയുടെ അഭിനയശൈലി തനിക്കേറെ ഇഷ്ടമാണെന്നും നസ്രിയ നല്ല കഴിവുള്ള താരമാണെന്നും മഞ്ജു പറഞ്ഞു.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ തത്സമയ ഫേസ്ബുക്ക് ചാറ്റിനിടെയാണ് നസ്രിയ പുതുതലമുറ നടിമാരെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. പുതിയ നടിമാരില്‍ മംമ്ത മോഹന്‍ദാസും റിമ കല്ലിങ്കലും കഴിവുള്ളവരാണെന്നും മഞ്ജു പറഞ്ഞു. 22 ഫീമെയില്‍ കോട്ടയത്തില്‍ റിമ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ ചിത്രത്തിലെ റിമയുടെ പ്രകടനം എന്നെ അതിശയിപ്പിച്ചു- മഞ്ജു പറഞ്ഞു.

Manju Warrier


മലയാളത്തില്‍ താരതമ്യങ്ങളില്ലാത്ത താരമാണ് മോഹന്‍ലാല്‍ എന്നു പറഞ്ഞ മഞ്ജു അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്നും താരം വ്യക്തമാക്കി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നായകനാകാന്‍ പറ്റിയ താരമാണ് കുഞ്ചാക്കോ ബോബന്‍ എന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X