»   » നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ പുരസ്‌കാര ജേതാക്കളായ നിവിന്‍ പോളി, നസ്‌റിയ നസീം, സുദേവ് നായര്‍ തുടങ്ങി ഓരോരുത്തരെയും അഭിനന്ദിച്ചത്

നിവിന്‍ പോളിയുടെ സിനിമകള്‍ കാണുമ്പോള്‍ മികച്ച നടന്‍ എന്ന ബഹുമതി അദ്ദേഹത്തിന് അകലെയല്ല എന്ന് തോന്നിയിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്. നസ്‌റിയയ്ക്ക് അര്‍ഹിച്ച പുരസ്‌കാരമാണിതെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കൂ...

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പുരസ്‌കാരങ്ങള്‍ അംഗീകാരത്തിനൊപ്പം വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലുകള്‍ കൂടിയാണ്് എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ് തുടങ്ങുന്നത്

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

നിവിന്‍...താങ്കളുടെ സിനിമകള്‍ കാണുമ്പോഴൊക്കെ മികച്ച നടന്‍ എന്ന ബഹുമതി അധികം അകലെയല്ലെന്ന് തോന്നിയിരുന്നു- എന്ന് മഞ്ജു പറയുന്നു.

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

സുദേവ് നായര്‍ അഭിനയിച്ച ചിത്രം കണ്ടിട്ടില്ല. എങ്കിലും ഒരുപാട് നല്ലവാക്കുകള്‍ കേട്ടു, അതിലെ അഭിനയത്തെക്കുറിച്ച്.

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

കുഞ്ഞനുജത്തി നസ്‌റിയ...ഇത് അര്‍ഹിച്ച അവാര്‍ഡ് തന്നെ. പ്രേക്ഷകരെപ്പോലെ ഞാനും അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു ഓംശാന്തി ഓശാനയിലെയും ബാംഗ്ലൂര്‍ ഡേയ്‌സിലെയും നസ്‌റിയയെ.

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

ഉയരങ്ങളിലെത്താന്‍ ഒരുസിനിമയ്ക്ക് പണത്തിന്റെ പൊക്കം വേണ്ടെന്ന് തെളിയിച്ച സനല്‍കുമാര്‍ ശശിധരന്‍, മികച്ച ചിത്രം ഒറ്റാലിന്റെ സംവിധായകന്‍ ജയരാജേട്ടന്‍, ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ എന്നെ 'ഞെട്ടിച്ചുകളഞ്ഞ' സേതുലക്ഷ്മിചേച്ചി, അനൂപ് മേനോന്‍, അഞ്ജലി, രഞ്ജിയേട്ടന്‍, സിദ്ധാര്‍ഥ് ശിവ, പ്രിയപ്പെട്ട ദാസേട്ടന്‍, ശ്രേയ, അങ്ങനെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

പേരുപറയാത്തവരെ മറന്നതല്ല. ഓരോരുത്തരെയും മനസ്സിലോര്‍ത്തുകൊണ്ടുതന്നെയാണ് ഇത് കുറിക്കുന്നതെന്ന് മഞ്ജു പറഞ്ഞു

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

സിനിമകളുടെ എല്ലാ ധാരകളും അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷം കൂടിയുണ്ട് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍. നമ്മുടെ സിനിമയുടെ അഭിമാനങ്ങളായി മാറിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഷേക്ക് ഹാന്‍ഡ്!

നിവിന് കിട്ടുമെന്ന് അറിയാമായിരുന്നു, നസ്‌റിയയ്ക്ക് അര്‍ഹിച്ചത്; മഞ്ജു പറയുന്നു

ഇതാണ് മഞ്ജു വാര്യരുടെ പോസ്റ്റ്

English summary
Manju Warrier, the talented actress is in all praise for the State Award winners, especially Nivin Pauly and Nazriya Nazim. She congratulated Nivin, Nazriya, and all other award winners through her official Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam