മഞ്ജു വാര്യരുടെ 'ലളിതം സുന്ദരം' ഒടിടി യില്‍; ഏഷ്യാനെറ്റ് ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെ സിനിമയുടെ റിലീസ്

മഞ്ജു വാര്യരുടെ മറ്റൊരു സിനിമ കൂടി റിലീസിനൊരുങ്ങുന്നു. വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോന്‍-മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലളിതം സുന്ദരം' ആണ് ഉടനെത്തുന്നത്. ചിത്രം ഒടിടി റിലീസ് ആയി ഏഷ്യാനെറ്റ് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നതാണ് ശ്രദ്ധേയം. ഈ മാര്‍ച്ചില്‍ തന്നെ സിനിമ റിലീസ് ചെയ്യും. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ലളിതം സുന്ദരം'.

സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം, പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. പ്രമോദ് മോഹന്‍ തിരക്കഥ സംഭാഷണം എഴുതുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എഡിറ്റര്‍-ലിജോ പോള്‍. നിര്‍മ്മാണം-മഞ്ജു വാര്യര്‍, കൊച്ചുമോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍, ബിനു ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എ ഡി
ശ്രീകുമാര്‍, കല-എം ബാവ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്.

lalitham-sudaram

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, പ്രൊമോഷന്‍ സ്റ്റില്‍സ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി, പ്രൊഡ്കഷന്‍ എക്‌സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണന്‍. വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പി ആര്‍ ഒ-എ എസ് ദിനേശ്, ശബരി.ഡിജിറ്റല്‍ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് നടി മഞ്ജു വാര്യരും എത്തിയിരുന്നു. ഈ ക്രേസി കുടുംബത്തെ നിങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കാന്‍ നിങ്ങള്‍ റെഡിയാണോ? ഞങ്ങളുടെ സിനിമ ലളിതം സുന്ദരം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യുകയാണ്. പല ലെവലുകളില്‍ നിന്നും എനിക്കിത് സ്‌പെഷ്യലാണ്. എന്റെ സഹോദരന്‍ മധു വാര്യരുടെ സംവിധാനത്തിലെ അരങ്ങേറ്റമാണ്. ഓണ്‍സ്‌ക്രീനിലെ എന്റെ ഏറ്റവും മികച്ച സഹതാരം കൂടിയായ ബിജു ചേട്ടനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആകാംഷയിലാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X