ദിലീപും മഞ്ജുവും കോടതിയില്‍ ഒന്നിച്ചെത്തി; ഹര്‍ജി നല്‍കി
കൊച്ചി: താരദമ്പതിമാരായ ദിലീപും, മഞ്ജു വാര്യരും പിരിയുന്നതില്‍ സമവായ ധാരണ. രണ്ട് പേരും എറണാകുളത്തെ കുടുംബ കോടതിയിലെത്തി സംയുക്ത വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചു.
മഞ്ജുവില്‍ നിന്ന് മാനസിക പീഡനമേല്‍ക്കുന്നു എന്ന് പറഞ്ഞ് ദിലീപ് നല്‍കിയ വിവാഹ മോചന ഹര്‍ജി ഇതോടെ അസാധുവാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഈ ഹര്‍ജ ഹിയറിങ്ങിനെടുത്തപ്പോള്‍ ദിലീപും മഞ്ജു വാര്യരും കോടതിയില്‍ ഹാജരായിരുന്നില്ല.
ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത മാസത്തേക്ക് നീട്ടി വക്കുകയായിരുന്നു. രണ്ട് പേരും പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
ദിലീപും മഞ്ജു വാര്യരും എറണാകുളത്തെ കുടുംബ കോടതിയില്‍ എത്തിയപ്പോള്‍.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
വിവാഹ മോചനത്തിനായി പരസ്പര സമ്മത സമ്മതത്തോടെയുള്ള സംയുക്ത ഹര്‍ജി നല്‍കാനാണ് താരദമ്പതിമാര്‍ കോടതിയില്‍ എത്തിയത്.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
വിവാഹ ജീവിതത്തിനിടെ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ദിലീപിന് നല്‍കാന്‍ തയ്യാറാണെന്ന് മഞ്ജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
മലയാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഒരു ദിവസം ദിലീപിന്റേയും മഞ്ജുവാര്യരുടേയും വിവാഹ വാര്‍ത്ത പുറത്ത് വന്നത്.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയം നിര്‍ത്തുകയും ചെയ്തു.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
ദിലീപിന്റേയും മഞ്ജു വാര്യരുടേയും ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗോസിപ് കോളങ്ങളില്‍ വാര്‍ത്തയായിരുന്നു.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
മഞ്ജു സിനിമയിലേക്ക് തിരിച്ചുവരാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു പെട്ടെന്നുള്ള പിരിയലിന് കാരണമെന്നും പറയുന്നുണ്ട്.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
തിരിച്ചുവരവിന്റെ ആദ്യ സിനിമയല്‍ തന്നെ മഞ്ജു വാര്യര്‍ സൂപ്പര്‍ ഹിറ്റ് ആയി. ഒരു സിനിമ എന്നതിപ്പുറത്തേക്ക് ഹൗ ഓള്‍ഡ് ആര്‍ യു കേരള സമൂഹം ഏറ്റെടുത്തു.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
പിരിയാന്‍ ഉറച്ചെങ്കിലും മഞ്ജുവിന്റെ തിരിച്ചുവരവിനെ അംഗീകരിക്കാന്‍ ദീലീപ് തയ്യാറായിരുന്നില്ല. ഇക്കാര്യം ദിലീപ് തന്നെ പറയുകയും ചെയ്തു.

ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കി
ദിലീപ് തനിക്ക് ജീവനാംശം തരേണ്ടതില്ലെന്ന് മഞ്ജു വാര്യര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്


Click it and Unblock the Notifications











