ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ ചിത്രം കുഞ്ഞാലി മരക്കാര്‍ അല്ല, നായിക മഞ്ജുവാര്യര്‍!
Recommended Video

2011ല്‍ പുറത്തിറങ്ങിയ ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ വീണ്ടും സംവിധായകന്റെ മേലങ്കി അണിയുകയാണ്. സന്തോഷ് ശിവനും പങ്കാളിയായ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ നാലാമന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രമൊരുക്കുന്നതിന് ആറ് മാസത്തെ സമയവും അനുവദിച്ചിരുന്നെങ്കിലും മോഹന്‍ലാലിന്റെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി പ്രിയദര്‍ശന്‍ ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മഞ്ജുവാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രഭങ്ങളാക്കി പുതിയ ചിത്രം സന്തോഷ് ശിവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആരംഭിക്കും. സൗബിന്‍ ഷാഹിറും പ്രധാനപ്പെട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.
കേരളത്തിലെ വിവിധ പ്രദേശങ്ങളെ കൂടാതെ ലണ്ടനും പ്രധാന ലൊക്കേഷനാകുന്ന ചിത്രം നിര്‍മിക്കുന്നത് ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസാണ്. സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹോളിവുഡിലേയും ബോളിവുഡിലേയും പ്രശസ്തരായ സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടുന്ന വലിയൊരു ടീമാണ് ചിത്രത്തിനായി സന്തോഷ് ശിവനൊപ്പം അണിനിരക്കുന്നത്. ത്രില്ലര്‍ ഗണിത്തിലുള്ള ഒരു മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് പ്രഥമീക റിപ്പോര്‍ട്ട്.
ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മണിരത്‌നം- സന്തോഷ് ശിവന്‍ കൂട്ടുകെട്ടിലുള്ള ചെക്ക ചിവന്ത വാനം സെപ്തംബര്‍ 28ന് തിയറ്ററിലെത്തിയ ശേഷമായിരിക്കും തന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സന്തോഷ് ശിവന്‍ പുറത്തുവിടുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കാളിദാസ് ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ആഷിഖ് അബു ചിത്രം വൈറസ്, മിഥുന്‍ മാനുവല്‍ ചിത്രം എന്നിവയൂം കാളിദാസിന്റേതായി അണിയറയിലുള്ള ചിത്രങ്ങളാണ്.


Click it and Unblock the Notifications











