മാമാങ്കത്തിലൂടെ മലയാളം വളരട്ടെ! ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി മഞ്ജുവും നിവിന്‍ പോളിയും
ആകാംക്ഷകള്‍ക്കൊടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തെ വരവേല്‍ക്കാനുളള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. മാമാങ്ക മഹോത്സവം പ്രമേയമാക്കി ഒരുക്കിയ സിനിമ ചാവേറുകളുടെ പ്രതികാരത്തിന്റെ കഥ കൂടിയാണ് പറയുന്നത്. ഡിസംബര്‍ 12ന് ലോകമെമ്പാടുമായി 2500ല്‍ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

അതേസമയം മെഗാസ്റ്റാര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യരുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മണ്‍മറഞ്ഞുപോയ ഒരു തലമുറയുടെ പോരാട്ടവീര്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കാന്‍ ഡിസംബര്‍ 12ന് നമ്മള്‍ മലയാളികള്‍ക്കൊപ്പം ലോകം മുഴുവനുമുണ്ട്. ചരിത്ര സിനിമയായ മാമാങ്കത്തിലൂടെ മലയാളം വളരട്ടെ. മമ്മൂക്കയ്ക്കും മാമാങ്കത്തിലെ ചാവേറുകള്‍ക്കുമായി കാത്തിരിക്കുന്ന എല്ലാവര്‍ക്കും എന്റെ മാമാങ്കോത്സവാശംസകള്‍. മഞ്ജു കുറിച്ചു.
മഞ്ജു വാര്യര്‍ക്ക് പിന്നാലെ നിവിന്‍ പോളിയും മമ്മൂട്ടി ചിത്രത്തിന് ആശംസകളുമായി എത്തിയിരുന്നു. എല്ലാവരെയും പോലെ മാമാങ്കത്തിനായും മമ്മൂക്കയെ ബിഗ് സ്‌ക്രീനില്‍ കാണാനും താനും ആകാംക്ഷയിലാണെന്ന് നിവിന്‍ പോളി കുറിച്ചു. ഈ സിനിമ ലോകമെമ്പാടുമായി തരംഗമാകുമെന്നും മലയാളികള്‍ക്ക് എല്ലാം അഭിമാനമായി മാറുമെന്നും നടന്‍ കുറിച്ചു.


Click it and Unblock the Notifications