പ്രതി പൂവന്‍ കോഴി: മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു
ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും. ശ്രദ്ധേയമായ ആദ്യ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവല്‍ പ്രതി പൂവന്‍ കോഴിയുടെ ചലച്ചിത്രാ വിഷ്‌കാരവുമായിട്ടാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് അറിയുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ മുന്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചതും ഗോകുലം ഗോപാലന്‍ തന്നെയായിരുന്നു, കായംകുളം കൊച്ചുണ്ണിയുടെ വന്‍വിജയത്തിന് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രവുമായി എത്തുന്നത്.
സിനിമയുടെ താരനിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ലൂസിഫര്‍ എന്ന ചിത്രമാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
ലൂസിഫറിന് ശേഷമുളള മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന് സിംഹത്തിലും മഞ്ജു വാര്യര്‍ തന്നെയാണ് നായികയായി എത്തുന്നത്. തമിഴില്‍ ധനുഷിനൊപ്പമുളള അസുരന്‍, സനല്‍കുമാര്‍ ശശിധരന്റെ കയറ്റം, തുടങ്ങിയവയാണ് മഞ്ജു വാര്യരുടെ മറ്റു ചിത്രങ്ങള്‍


Click it and Unblock the Notifications