മഞ്ജു വാര്യര്‍ ലാലേട്ടന്‍ ഫാനായി എത്തുന്ന മോഹന്‍ലാലിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മഞ്ജു വാര്യര്‍ ലാലേട്ടന്റെ ആരാധികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ മീനുക്കുട്ടിയെന്ന ലാലേട്ടന്റെ കട്ട ആരാധികയായാണ് മഞ്ജു എത്തുന്നത്. ജയസൂര്യയുടെ ഇടി എന്ന ചിത്രത്തിന് ശേഷം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ചിത്രത്തില്‍ മീനുക്കുട്ടിയുടെ ഭര്‍ത്താവായ സേതുമാധവന്‍ എന്ന കഥാപാത്രമായി ഇന്ദ്രജിത്ത് സുകുമാരനും അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം റിലീസായ ദിവസം ജനിച്ച മീനുക്കുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് എന്നുണ്ടാവുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലും മറ്റുമുളള ആളുകള്‍ ചോദിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.വിഷുവിന് ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. മഞ്ജുവിന്റെ പോസ്റ്റില്‍ സലീകുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്ന ക്യാരക്ടര്‍ ഇന്‍ട്രോ പോസ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍ കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മണിയന്‍പിളള രാജു ബാലചന്ദ്ര മേനോന്‍,സലീം കുമാര്‍, അജു വര്‍ഗീസ് ,ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍,കെ.പിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുനില്‍ വാരനാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ ലാലേട്ടന്റെ പഴയ ഡയലോഗുകളും ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











