»   » തിരിച്ചുവരവ് മഞ്ജു പൊതുവേദിയില്‍ പ്രഖ്യാപിച്ചു

തിരിച്ചുവരവ് മഞ്ജു പൊതുവേദിയില്‍ പ്രഖ്യാപിച്ചു

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത വന്നിട്ട് നാളേറെയായി. ഇക്കാര്യം ഫേസ്ബുക്കിലൂടെയും വെബ്‌സൈറ്റിലൂടെയുമെല്ലാം മഞ്ജു ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാദ്യമായി തിരിച്ചുവരവ് സംബന്ധിച്ച് മഞ്ജു ഒരു പൊതുവേദിയില്‍ പ്രഖ്യാപനം നടത്തി.

കോഴിക്കോട് മുല്ലശേരി രാജു അനുസ്മരണച്ചടങ്ങില്‍ കുച്ചുപ്പുടി അവതരിപ്പിച്ചതിന് ശേഷം സദസിനോട് സംസാരിക്കുന്നതിനിടെയാണ് സിനിമയിലേയ്ക്ക് തിരിച്ചെത്താനുള്ള തന്റെ തീരുമാനം മഞ്ജു പ്രഖ്യാപിച്ചത്.

രഞ്ജിയേട്ടന്റെ ചിത്രത്തിലൂടെ ഞാന്‍ തിരിച്ചെത്തുകയാണ്. ഇതിന് മുമ്പ് നിങ്ങള്‍ എനിയ്ക്കുതന്ന സ്‌നേഹവും പ്രോത്സാഹനവും ഇനിയും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു- ഇങ്ങനെയായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍.

സ്റ്റേജില്‍ വച്ച് മഞ്ജു ഇത് പറയുമ്പോള്‍ രഞ്ജിത്തും വേദിയില്‍ ഉണ്ടായിരുന്നു. ഇതേ ചിത്രത്തില്‍ മുല്ലശേരി രാജുവിന്റെ കൊച്ചുമകളായ നിരഞ്ജന അനൂപും അഭിനയിക്കുന്നുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.

English summary
This is the first time Manju Warrier is announcing his comeback to filmdom after the reports about the same, last night at Kozhikode she confired her comeback with Ranjith and Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam