പുതിയ ഹെയര്‍സ്റ്റൈലില്‍ തിളങ്ങി മഞ്ജു വാര്യര്‍, രമേഷ് പിഷാരടിക്ക് ഉപദേശവുമായി നടി
മഞ്ജു വാര്യരുടെ എറ്റവും പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. മഞ്ജു വാര്യരുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചും നടി എത്തിയിരുന്നു.
അതേസമയം മഞ്ജു വാര്യര്‍ പങ്കുവെച്ച പുത്തന്‍ മേക്കോവര്‍ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷോര്‍ട്ട് ഹെയര്‍ ലുക്കിലുളള ചിത്രം പങ്കുവെച്ചാണ് ഇത്തവണ നടി എത്തിയത്. ചിത്രത്തെ പുകഴ്ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഇക്കണക്കിന് മമ്മൂക്കയുടെ അനിയത്തി ആവും എന്നാണ് ആരാധകരില്‍ ഒരാള്‍ മഞ്ജു വാര്യരുടെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ശരിക്കും കാവിലെ ഭഗവതി തന്നെ ഐ ലവ് യൂ എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. ഇതിന് താഴെ കമന്റുകളുമായി താരങ്ങളും എത്തിയിരുന്നു. രമേഷ് പിഷാരടി, നൂറിന്‍ ഷെരീഫ്, ഐശ്വര്യ ലക്ഷ്മി, ശിവദ, മുക്ത, ദീപ്തി സതി ഉള്‍പ്പെടെയുളളവരാണ് കമന്റുകളുമായി എത്തിയത്.

എല്ലാവര്‍ക്കും മറുപടി കമന്റുമായും മഞ്ജു വാര്യര്‍ എത്തിയിരുന്നു. കൂട്ടത്തില്‍ തന്റെ ചിത്രത്തിന് കമന്റ് ചെയ്ത രമേഷ് പിഷാരടിക്ക് ഒരു ഉപദേശവും നല്‍കി താരം. മുടിയില്‍ മാറ്റം വരുത്തു പിഷു എന്നാണ് ചിരിച്ചുകൊണ്ട് മഞ്ജു വാര്യര്‍ കുറിച്ചത്. അതേസമയം മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മഞ്ജു വാര്യരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടി എത്തുന്നത്. മരക്കാറിന് പുറമെ ലളിതം സുന്ദരം, ചതുര്‍മുഖം, പടവെട്ട് എന്നീ ചിത്രങ്ങളും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നു. അഭിനയത്തിന് പുറമെ അടുത്തിടെയാണ് നിര്‍മ്മാതാവായും മഞ്ജു വാര്യര്‍ തുടക്കം കുറിച്ചത്.

ചേട്ടന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ആണ് മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രം. നിര്‍മ്മാണത്തിന് പുറമെ ബിജു മേനോനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നതും നടി തന്നെയാണ്. അതേസമയം പ്രതി പൂവന്‍ കോഴിയാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ലളിതം സുന്ദരത്തിന് പുറമെ ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ദി പ്രീസ്റ്റ് തുടങ്ങിയവയും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകളാണ്. സിനിമകള്‍ക്ക് പുറമെ അടുത്തിടെ പാട്ട് പാടിയും നടി പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജാക്ക് ആന്‍ഡ് ജില്ലിലെ കിം കിം കിം എന്ന് തുടങ്ങുന്ന പാട്ടാണ് അടുത്തിടെ മഞ്ജു വാര്യരുടെതായി തരംഗമായി മാറിയത്.
Recommended Video
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications