കളളുകുടിയന്‌റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപിന്‌റെ ഡാന്‍സിനെ കാണേണ്ടത്, പ്രശംസിച്ച് മഞ്ജു വാര്യര്‍

By Midhun Raj

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഒരു ഡാന്‍സ് വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനിന്‌റെയും ജാനകിയുടെയും റാസ്പുടിന്‍ ഡാന്‍സ് ആണ് കേരളക്കര എറ്റെടുത്തത്. ഒറ്റ ഡാന്‍സ് വീഡിയോയിലൂടെ ഇരുവരും മലയാളികളുടെ ഇഷ്ടം നേടിയിരുന്നു. ഡാന്‍സ് വീഡിയോ വൈറലായ ശേഷം ചാനല്‍ പരിപാടികളിലെല്ലാം അതിഥികളായി എത്തിയിരുന്നു നവീനും ജാനകിയും. ഇവരെ അനുകരിച്ചാണ് പിന്നാലെ സനൂപ് കുമാര്‍ എന്ന യുവാവ് ചെയ്ത ഡാന്‍സും തരംഗമായത്.

manju-warrier

ഒരു മുഴുകുടിയന്റെ ശരീര ഭാഷയില്‍ ചുവടുവെച്ചാണ് സനൂപ് കൈയ്യടി നേടിയത്. കളള് കുടിക്കാതെ ശരിക്കും ഒരു മുഴുകുടിയനെ പോലെ വീഡിയോയില്‍ ഡാന്‍സ് കളിച്ചിരുന്നു സനൂപ്. ഇത് പിന്നീട് വാര്‍ത്തകളിലെല്ലാം ഇടംപിടിച്ചു. അതേസമയം സനൂപിന് അഭിനന്ദനവുമായി ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും എത്തിയിരുന്നു. കളളുകുടിയന്‌റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്‌റെ ഉപാധിയായാണ് സനൂപിന്‌റെ ഡാന്‍സിനെ കാണേണ്ടതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മദ്യപിക്കാതെയാണ് സനൂപിന്‌റെ പ്രകടനം എന്നതിലുണ്ട് അയാളുടെ മികവെന്ന് ലോക നൃത്ത ദിനത്തോടനുബന്ധിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

സനൂപിന് പുറമെ ജാനകിയെയും നവീനെയും മഞ്ജു അഭിനന്ദിച്ചിരുന്നു. ആശുപത്രി മുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം അതിന് കൈയ്യടിച്ചുവെന്നും ലേഡീ സൂപ്പര്‍സ്റ്റാര്‍ അഭിമുഖത്തില്‍ പറഞ്ഞു. നവീന്‍ ജാനകി എന്നിരുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് ഇവരെ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നിരവധി റാസ്പുടിന്‍ ഡാന്‍സ് വേര്‍ഷനുകള്‍ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇറങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X