മഞ്ജു സിനിമയിലും വിവാഹ മോചിത!!

By Aswathi

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ പ്രേമികളുടെ സംസാര വിഷയം. കൊച്ചിയിലെ ഇടപ്പള്ളിയില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് വിനീതമായി അപേക്ഷിക്കുന്നു എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍.

കുടുംബ കോടതിയിലെ ദീപ എന്ന അഭിഭാഷകയുടെ വേഷത്തിലാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മടങ്ങിവരവില്‍ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ അവരുടെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധമുണ്ടന്നാണ് പാപ്പരസികളുടെ പുതിയ കണ്ടെത്തല്‍.

ആദ്യം അഭിനയിച്ച 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തില്‍ പെണ്ണിന്റെ പ്രായം അവളുടെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടോ എന്നാണ് ചര്‍ച്ച ചെയ്തത്. യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹ ശേഷം തന്റെ കഴിവുകളെ അടച്ചുപൂട്ടേണ്ടിവന്ന മഞ്ജു പിന്നീടൊരു സുപ്രഭാതത്തില്‍ തിരിച്ചുവരികയായിരുന്നു. അതുപോലെ തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യു വിലും. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിരുപമ രാജീവ് ഇറങ്ങി തിരിക്കുന്നു.

മഞ്ജുവിന്റെ യഥാര്‍ത്ഥ ജീവിതവുമായി സാമ്യമുള്ള മറ്റൊരു ചിത്രമാണ് ഇപ്പോള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തികൊണ്ടിരിക്കുന്ന വിനീതമായും അപേക്ഷിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ എന്നപോലെ ചിത്രത്തിലും മഞ്ജു വിവാഹ മോചിതയാണ്. കഥാപത്രത്തിന് ഏഴ് വയസ്സുള്ള ഒരു മകളുമുണ്ട്.

ഒരു വനിതാ മാഗസിന്റെ റിപ്പോര്‍ട്ടറാണ് മോഹന്‍ലാല്‍ എത്തുന്നത്. വിനീത് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ വളരെ പ്രധാനമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇന്നസെന്റും എത്തുന്നുണ്ട്.

ആറാം തമ്പുരാന്‍ (1997), കന്മദം (1998), സമ്മര്‍ ഇന്‍ ബത്‌ലേഹം (1998) എന്നീ ചിത്രങ്ങളിലാണ് നേരത്തെ മഞ്ജുവും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചത്. ആറാം തമ്പുരാനിനും കന്മദത്തിലും നായികാ നായകന്മാരായിരുന്നെങ്കിലും സമ്മര്‍ ഇന്‍ ബത്‌ലേഹിമില്‍ മോഹന്‍ലാലിന് അതിഥി വേഷമായിരുന്നു. എന്നിരിക്കിലും ഈ ജോഡിപൊരുത്തം മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞതാണ്.

manju-mohanlal

സത്യന്‍ അന്തിക്കാടിനൊപ്പം മോഹന്‍ലാല്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മഞ്ജു ആദ്യമായാണ് സത്യന്‍ അന്തിക്കാടിനൊപ്പം ഒരു സിനിമ ചെയ്യുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ഉള്ള സന്തോഷം തന്നെ ഇപ്പോഴും മഞ്ജുവിന്റെ പേരുമാറ്റത്തിലും ഫേസ്ബുക്ക് പോസ്റ്റുകളിലും ഉണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X