»   » രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജു നായിക

രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജു നായിക

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുന്നു, മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായി രഞ്ജിത്ത് ചിത്രത്തിലൂടെ മടങ്ങിയെത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവുമായി മഞ്ജു ഇതുസംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ രഞ്ജിത്ത് നടത്തുമെന്നാണ് സൂചന.

സിനിമയില്‍ സജീവമായിരുന്ന കാലത്ത് രഞ്ജിത്ത് തിരക്കഥയെഴുതിയ ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു അഭിനയിച്ചിരുന്നു. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലെ മികച്ച വേഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മഞ്ജു വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുവരവിന് തയ്യാറാകുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും നവംബറിലോ ഡിസംബറിലോ ആയി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നുമാണ് അറിയുന്നത്.

Manju Warrier

നൃത്തത്തിലൂടെ പൊതുവേദിയിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജു അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍പരസ്യം കൊട്ടിഘോഷിക്കപ്പെട്ടത്ര മികച്ച അഭിപ്രായം നേടിയിരുന്നില്ല. അതിനാല്‍ത്തന്നെ താന്റെ രണ്ടാം വരവ് സിനിമയില്‍ സ്വീകരിക്കപ്പെടില്ലെന്ന സുഹൃത്തുക്കളുടെയും മറ്റും അഭിപ്രായം മാനിച്ച് മഞ്ജു സിനിമിയിലേയ്ക്ക് എത്താനുള്ള തീരുമാനം മാറ്റിയിരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കേട്ട് നിരാശപ്പെട്ട ആരാധകര്‍ക്ക് എന്തായാലും ഇപ്പോഴത്തെ വാര്‍ത്ത സന്തോഷിയ്ക്കാന്‍ വക നല്‍കിയിരിക്കുകയാണ്.

English summary
Actress Manju Warrier to be act as Mohanlal's heroine in director Ranjith's new film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam