അത് സത്യം തന്നെയോ, മഞ്ജു വാര്യര്‍ സൂര്യയ്‌ക്കൊപ്പം??
മഞ്ജു വാര്യരുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചതു മുതല്‍ ഇരുപത്തിഞ്ചിലധികം ചിത്രങ്ങളില്‍ മഞ്ജു കരാറൊപ്പിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. പല സംവിധായകര്‍ക്കൊപ്പവും പല നടന്മാര്‍ക്കുമൊപ്പവും. പക്ഷെ മഞ്ജു 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തില്‍ മാത്രം ശ്രദ്ധകൊടുത്തു. ചിത്രം സൂപ്പര്‍ഹിറ്റ്.
ഹൗ ഓള്‍ഡ് ആര്‍യു വിന്റെ വിജയാഘോഷങ്ങള്‍ ഒന്ന് കെട്ടടങ്ങിയപ്പോള്‍ വീണ്ടും മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയ. ഇത്തവണ മലയാളത്തില്‍ മാത്രമല്ല, തമിഴകവും തെലുങ്കിലുമെല്ലാം മഞ്ജു ശ്രദ്ധകൊടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍.

സൂര്യയുടെ നായികയായി മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. നേരത്തെ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നു. മഞ്ജു സത്യന്‍ അന്തിക്കാട് ചിത്രമാണ് അടുത്തതായി ചെയ്യുന്നതെന്ന് സ്ഥിരീകരിച്ചതോടെ പുകിലൊന്ന് അടങ്ങിയതായിരുന്നു. അടുത്തിടെ വാര്‍ത്ത വീണ്ടും സജീവമായി.
മനം എന്ന സൂപ്പര്‍ഹിറ്റ തെലുങ്ക് ചിത്രമൊരുക്കിയ വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യര്‍ സൂര്യയ്ക്ക് നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യ നായകനാകുന്ന ചിത്രത്തില്‍ താന്‍ കരാര്‍ ഒപ്പിട്ടുവെന്ന് മഞ്ജു പറഞ്ഞെന്ന തരത്തില്‍ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്തായാലും ഇപ്പോള്‍ മഞ്ജു മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്നത് വാസ്തവമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് അടുത്തത്. സമീര്‍ താഹിറാണ് ക്യാമറമാന്‍. തിരിച്ചുവരവില്‍ മഞ്ജു വളരെ സെലക്ടീവാണ്.


Click it and Unblock the Notifications