മഞ്ജു മോഹന്‍ലാലിനെ തോല്‍പ്പിച്ചു
ഹൗ ഓള്‍ഡ് ആര്‍ യു എന്ന മഞ്ജുവാര്യര്‍ ചിത്രവും മിസ്റ്റര്‍ ഫ്രോഡ് എന്ന ലാല്‍ ചിത്രവും റിലീസ് ചെയ്യുന്നതിനു തലേദിവസം വരെ മലയാള സിനിമയിലെ പ്രധാന ചര്‍ച്ച ഇതായിരുന്നു. ആര്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയെന്ന്. രണ്ടു സിനിമയും കണ്ടവര്‍ക്കു നിസംശയം പറയാം ലാല്‍ ചിത്രത്തിനും എത്രയോ മുകളിലാണ് മഞ്ജുവാര്യര്‍ നായികയായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം.
സാധാരണ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലാണ് മലയാള സിനിമയില്‍ മല്‍സരം ഉണ്ടാകാറുള്ളത്. രണ്ടുപേരുടെയും ചിത്രങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ഫാന്‍സുകാര്‍ തമ്മില്‍ ഇത്തരത്തിലൊരു മല്‍സരം ഉണ്ടാകാറുമുണ്ട്. എന്നാല്‍ ഇക്കുറി അത് ലാലും മഞ്ജുവാര്യരും തമ്മിലായി. അതിനു കാരണവുമുണ്ടായിരുന്നു. മഞ്ജുവിന്റെ രണ്ടാം വരവ് ലാലിന്റെ നായികയായിട്ടാകുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മഞ്ജു മോഹന്‍ലാലിന്റെ നായികയായി വരുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചിത്രം രഞ്ജിത്ത് ഉപേക്ഷിച്ചു. അങ്ങനെ മഞ്ജു റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ അഭിനയിക്കാന്‍ പോയി. ലാല്‍ ബി. ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡിലും. ഒടുവില്‍ രണ്ടു ചിത്രവും തമ്മില്‍ മല്‍സരിക്കുന്ന രീതിയില്‍ തിയറ്ററുകളില്‍ എത്തുകയും ചെയ്തു.

മഞ്ജുവാര്യരുടെ ചിത്രമെന്നു പറയുന്നത് അവര്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്നത്. പൂര്‍ണമായും മഞ്ജുവിന്റെ ചുമലിലാണ് ഈ ചിത്രം കിടക്കുന്നത്. അതിലെ നിരുപമയെ മഞ്ജുവാര്യര്‍ക്കു മാത്രമായി തയാറാക്കിയ കഥാപാത്രമാണ്. ആ ലെവലില്‍ തന്നെയാണ് അവര്‍ അത് ചെയ്തു വിജയിപ്പിച്ചതും. ഈ പ്രായത്തിലും തനിക്ക് നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന് മഞ്ജുവാര്യര്‍ തെളിയിച്ചു. പത്രം എന്ന സിനിമയാണ് അവര്‍ അവസാനമായി ചെയ്തത്. അതിലെ കഥാപാത്രത്തിനും മുകളിലാണ് ഹൗ ഓള്‍ഡ് ആര്‍ യുവിലെ നിരുപമ നില്‍ക്കുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് മഞ്ജുവിന്റെ ഈ കഥാപാത്രത്തെക്കുറിച്ചു തന്നെയാണ്.
ദൃശ്യം എന്ന മെഗാഹിറ്റിനു ശേഷം റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ലാലിന്റെ ഫ്രോഡ്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ ലാല്‍ ചിത്രങ്ങളൊരുക്കിയ ബി. ഉണ്ണികൃഷ്ണന്‍ മോശമാക്കില്ല എന്നൊരു വിശ്വാസവമുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുന്നതായിരുന്നു തിയറ്ററിലെ പ്രകടനം. അതുകൊണ്ടു തന്നെയാണ് എല്ലാവരും പറയുന്നത് മഞ്ജു ലാലിനെ തോല്‍പ്പിച്ചെന്ന്.


Click it and Unblock the Notifications











