»   » മഞ്ജു വാര്യരും ബിഗ് ബിയും പരസ്യചിത്രത്തില്‍

മഞ്ജു വാര്യരും ബിഗ് ബിയും പരസ്യചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

മഞ്ജുവാര്യരുടെ സിനിമയിലേയ്ക്കുള്ള മടക്കം ഇപ്പോഴും ഉറപ്പായിട്ടില്ല. പക്ഷേ മഞ്ജു അഭിനയിക്കാന്‍ പോകുന്ന ചിത്രങ്ങള്‍ എന്ന പേരില്‍ അനുദിനം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ടാംവരവിലെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനെന്നും രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുകയെന്നുമായിരുന്നു അവസാനത്തെ റിപ്പോര്‍ട്ടുകള്‍. മഞ്ജുവിന് പറ്റിയ കഥാപാത്രങ്ങളുമായി മൂന്ന് തിരക്കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മഞ്ജു ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനൊപ്പമാണ് മഞ്ജു അഭിനയിക്കാന്‍ പോകുന്നതെന്നാണ്. പക്ഷേ ഇത് സിനിമയിലല്ല പരസ്യത്തിലാണെന്ന് മാത്രം. ബച്ചനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനായി മഞ്ജു കരാര്‍ ഒപ്പുവച്ചുവെന്നാണ് സൂചന. പ്രമുഖ ജ്വല്ലറിയ്ക്കുവേണ്ടിയുള്ളതാണത്രേ പരസ്യം. ഇതിന്റെ ഷൂട്ടിങ് ജൂണ്‍ അവസാനം ഗോവയില്‍ വച്ചാണ് നടക്കുമെന്നും കേള്‍ക്കുന്നു.

Manju Warrier

ഇതിന് മുമ്പ് ദിലീപ് ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഈ പരസ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മഞ്ജുവും ബച്ചനും ഒരുമിക്കുന്നതും കല്യാണ്‍ ജ്വല്ലറിയ്ക്കുവേണ്ടിത്തന്നെയാണെന്നാണ് സൂചന. എന്തായാലും പതിനാലു വര്‍ഷത്തെ വീട്ടമ്മ റോളിന് ശേഷം നൃത്തത്തിലൂടെ കലാരംഗത്ത് വീണ്ടും സജീവമായ മഞ്ജു പരസ്യചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Popular Malayalam actress Manju Warrier and Bollywood megastar Amitabh Bachchan will feature in a television advertisement for a jewellery brand,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam