ഇലക്ഷന് നിന്നാല്‍ മഞ്ജു ചേച്ചി ഉറപ്പായും ജയിക്കും, താരം എന്ന ചിന്ത ഒരിക്കലും ഇല്ല; അനുശ്രീ

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍.1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരം അന്നുമുതല്‍ ഇക്കാലയളവു വരെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ്.അവസാനമിറങ്ങിയ അസുരനിലും ഗംഭീര അഭിനയമാണ് താരം കാഴ്ചവെച്ചത്.വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്.

താരത്തിന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.മഞ്ജു വാര്യരുടെ സിനിമകള്‍ക്ക് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വലിയ പിന്തുണയാണ് പ്രേക്ഷകര്‍ ഓരോ വട്ടവും നല്‍കുന്നത്.

manju-warrier

ഇപ്പോഴിതാ മഞ്ജു വാര്യരെകുറിച്ചും സെലിബ്രേറ്റി എന്ന നിലയിലുള്ള തന്റെ ഇമേജിനെക്കുറിച്ചും പ്രേക്ഷകരോട് തുറന്നുപറഞ്ഞിരിക്കുകയാണ് അനുശ്രീ.''താരം എന്ന ചിന്ത തനിക്കൊരിക്കലും ഉണ്ടായിട്ടില്ല.ഞാന്‍ ഒരു താരപരിവേഷം കാണിക്കാന്‍ തുടങ്ങിയാല്‍ ലൈഫ്‌ലോംഗ് അത് കീപ്പ് ചെയ്യാന്‍ പറ്റുന്ന ആളായിരിക്കണം.ഇപ്പോഴെനിക്ക് കുറച്ച് സ്റ്റാര്‍ഡം ഉണ്ട്.അഞ്ചു വര്‍ഷം കഴിയുമ്പോള്‍ അത്രയും ഒരു ഇമേജ് കാണില്ല.അപ്പോള്‍ ആളുകള്‍ പറയും പണ്ട് എന്തായിരുന്നു, ഇപ്പോള്‍ കണ്ടില്ലേ എന്ന്‌.അത്തരത്തില്‍ ജനങ്ങളെകൊണ്ട് പറയിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്ന്‌'' അനുശ്രീ തുറന്നു പറയുന്നു.

''ഒരു സെലിബ്രേറ്റി എന്ന നിലയില്‍ ഞാന്‍ വലിയ താരമായിഎന്ന് തോന്നിയിട്ടില്ല.ഞാനിപ്പോള്‍ അവസാനമായി അഭിനയിച്ചത് മഞ്ജു ചേച്ചിക്കൊപ്പമാണ്‌.ചേച്ചിയെ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അറിയും.എന്നെയൊന്നും പഴയ ആളുകള്‍ക്ക് അറിയില്ല.കോട്ടയത്ത് ഷൂട്ടിന് പോയപ്പോള്‍ അത്രയ്ക്കും ബുദ്ധിമുട്ടി.ചേച്ചിയെ കാണാന്‍ ഒരുപാട് ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.ആരാധകരുടെ ജനറേഷന്‍ഗ്യാപ്പാണ് എന്നെ ഞെട്ടിച്ചത്.മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ ഉറപ്പായും ജയിക്കും, ഈ കാര്യം ഞാന്‍ ചേച്ചിയോട് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴിയാണ് അനുശ്രീയും മഞ്ജു വാര്യരും ഒരുമിച്ചഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം.ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രതി പൂവന്‍കോഴി എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ചിത്രം.ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്ത്രിതനുശേഷം റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ചിത്രത്തില്‍ നിന്നും ജോജു ജോര്‍ജ്ജ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ജോജുവിനു പകരമായി റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X