»   » സുജാതയുടെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് മഞ്ജു വാര്യര്‍.. ഇത് ദിലീപിനുള്ള വെല്ലുവിളിയോ???

സുജാതയുടെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് മഞ്ജു വാര്യര്‍.. ഇത് ദിലീപിനുള്ള വെല്ലുവിളിയോ???

Posted By: Nihara
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ മഞ്ജു വാര്യര്‍ ചിത്രമാണ് ഉദാഹരണം സുജാത. രാമലീല റിലീസ് ചെയ്ത അതേ ദിവസം തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് തുടക്കത്തില്‍ മങ്ങിയ പ്രതികരണമായിരുന്നു ലഭിച്ചത്. പല തിയേറ്ററുകളിലും മുഴുവന്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതിനിടയിലാണ് ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ വൈകുന്നേരമാവുമ്പോഴേക്കും സ്ഥിതിഗതികള്‍ മാറി മറിയുകയായിരുന്നു.

ആരും കാണാതെ ലൊക്കേഷനില്‍ വെച്ച് ജഗതി ശ്രീകുമാര്‍ ഉര്‍വശിക്ക് നല്‍കിയത്.. വേറെ ആര്‍ക്കും കൊടുക്കില്ല!

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

രോഗികളെ വെട്ടിലാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍..മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ നടുങ്ങി!

രാമലീലയ്ക്ക് മുന്നില്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ സുജാതയ്ക്ക് കഴിഞ്ഞിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശക്തമായ സ്ത്രീ കഥാപാത്രവുമായി മഞ്ജു വാര്യര്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തിയത്. നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ആരാധകര്‍ക്ക് മുന്നിലെത്തിയ മഞ്ജു വാര്യര്‍

ഉദാഹരണം സുജാത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ സന്തോഷം പങ്കുവെക്കാനും നന്ദി അറിയിക്കുന്നതിനുമായി ആരാധകര്‍ക്ക് മുന്നിലെത്തിയത്.

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കന്‍മദം, കണ്ണെഴുതി പൊട്ടും തൊട്ട്, തുടങ്ങിയ ചിത്രങ്ങളെ അവിസ്മരിപ്പിക്കുന്ന തരത്തില്‍ ശക്തമായ കഥാപാത്രമായാണ് ഇത്തവണ മഞ്ജു വാര്യര്‍ എത്തിയത്. കുടുംബ പ്രേക്ഷകരും ആരാധകരും ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

കേക്ക് മുറിച്ച് ആഘോഷിച്ചു

ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെത്തിയാണ് മഞ്ജു വാര്യര്‍ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചത്. ആദ്യ പങ്ക് അമ്മയ്ക്ക് നല്‍കിയാണ് താരം സന്തോഷം പങ്കുവെച്ചത്.

ഫേസ്ബുക്ക് ലൈവിലൂടെ സന്തോഷം പങ്കുവെച്ചു

ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നതിനായി നേരിട്ടെത്തിയിരിക്കുകയാണ് ഉദാഹരണം സുജാതയും സംഘവും. പ്രേക്ഷകരോടുള്ള സ്‌നേഹം നേരിട്ട് പങ്കുവെക്കികയാണ് താരം. ആഘോഷത്തിന്റെ രംഗങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ വൈറലായിരുന്നു.

അമ്മയുടെയും മകളുടെയും കഥ

സുജാത കീ ജയ് എന്ന ആരവത്തിനിടയില്‍ നിന്നാണ് മഞ്ജു വാര്യര്‍ കേക്ക് മുറിച്ചത്. അമ്മയുടെയും മകളുടെയും ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായതിനാല്‍ത്തന്നെ കേക്കിന്റെ ആദ്യ കഷണം സ്വന്തം അമ്മയ്ക്ക് നല്‍കുന്നുവെന്ന് പറഞ്ഞാണ് താരം കേക്ക് അമ്മയ്ക്ക് നല്‍കിയത്.

അമ്മയുടെ മറുപടി

വിജയാഘോഷത്തിനിടയില്‍ കേക്കിന്റെ ആദ്യ കഷണം മകളില്‍ നിന്നും ലഭിച്ചപ്പോള്‍ നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് സ്‌നേഹ ചുംബനം നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്.

മാതാപിതാക്കളുടെ പിന്തുണ

കലാജീവിതത്തില്‍ തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുള്ള മാതാപിതാക്കളെക്കുറിച്ച് മഞ്ജു വാര്യര്‍ വാചാലയാവാറുണ്ട്. ഉദാഹരണം സുജാതയുടെ വിജയാഘോഷത്തിലും നിറഞ്ഞു നിന്നത് ആ സ്‌നേഹമായിരുന്നു.

രാമലീലയ്ക്ക് മുന്നില്‍ പതറിയില്ല

ദിലീപ് ചിത്രമായ രാമലീല റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ഉദാഹരണം സുജാതയും തിയേറ്ററുകളിലേക്കെത്തിയത്. തുടക്കത്തില്‍ അല്‍പ്പം പുറകിലായിരുന്നുവെങ്കിലും പിന്നീട് മികച്ച പ്രതികരണമാണ് ഉദാഹരണം സുജാതയ്ക്ക് ലഭിച്ചത്.

English summary
Manju Warrier celebrates Udaharanam Sujatha success with her mother.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam