»   » മഞ്ജു വാര്യരും കേക്ക് മുറിച്ച് ആഘോഷിച്ചു, ദിലീപ് പുറത്തിറങ്ങിയതിന്റെ സന്തോഷമാണോ..?

മഞ്ജു വാര്യരും കേക്ക് മുറിച്ച് ആഘോഷിച്ചു, ദിലീപ് പുറത്തിറങ്ങിയതിന്റെ സന്തോഷമാണോ..?

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ സന്തോഷത്തിലാണ് ആരാധകരും ദിലീപുമായി അടുപ്പമുള്ള സിനിമാ പ്രവര്‍ത്തകരും. മധുരം നല്‍കിയും ആര്‍പ്പ് വിളിച്ചും അവര്‍ ആ സന്തോഷം പ്രകടിപ്പിയ്ക്കുന്നു..

ഇതാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍, ഒരു നാഷണല്‍ അവാര്‍ഡാണ് ഇനി പ്രതീക്ഷ!!

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും സന്തോഷത്തിലാണ്.. കേക്കൊക്കെ മുറിച്ച് മഞ്ജുവും ആഘോഷിക്കുന്നു. അത് പക്ഷെ ദിലീപ് പുറത്തിറങ്ങിയതിനല്ല.. തന്റെ പുതിയ സിനിമ വിജയിച്ചതിന്റെ സന്തോഷ പ്രകടനമാണ്.

അവിടെ ലഡ്ഡു, ഇവിടെ കേക്ക്

ദിലീപ് പുറത്തിറങ്ങിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയിയില്‍ ലഡുവായും മിഠായിയായും ആര്‍പ്പുവിളികളായും ഒഴുകുന്നതിനിടെയാണ് മഞ്ജു വാര്യര്‍ കേക്ക് മുറിയ്ക്കുന്ന ചിത്രങ്ങള്‍ മഞ്ജു ഫാന്‍സ് പുറത്ത് വിട്ടത്.

വിജയാഘോഷം

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരും സംഘവും കേക്ക് മുറിച്ച് ആഘോഷമാക്കിയത്.

ദിലീപിനൊപ്പം മത്സരിച്ചു

ദിലീപിനൊപ്പം മത്സരിച്ചുകൊണ്ടാണ് മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രവും റിലീസ് ചെയ്തത്. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ദിലീപിന്റെ രാമലീലയ്ക്കും മികച്ച പ്രതികരണങ്ങളാണ് കിട്ടിയത്

ഉദാഹരണം സുജാത

നവാഗതനായ ഫാന്റം പ്രവീണാണ് ഉദാഹരണം സുജാത എന്ന ചിത്രം സംവിധാനം ചെയ്തത്. നില്‍ ബെട്ടി ശാന്ത എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ുദാഹരണം സുജാത. അമ്മ കണക്ക് എന്ന പേരില്‍ ചിത്രം തമിഴിലും റിലീസ് ചെയ്തിരുന്നു. അമല പോളാണ് അമ്മ കണക്കില്‍ നായികയായത്.

ദിലീപ് പുറത്തിറങ്ങിയതില്‍ സന്തോഷമുണ്ട്

അതേ സമയം ദിലീപ് പുറത്തിറങ്ങിയതിന്റെ സന്തോഷം മഞ്ജുവിന് ഇല്ലാതെയല്ല. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന്റെ ഭാഗമായി മഞ്ജു കരാറൊപ്പുവച്ച പല പരിപാടികളും തത്കാലത്തേക്ക് ഒഴിവാക്കിയതായി വാര്‍ത്തകളുണ്ട്.

English summary
Manju Warrier celebrating the success
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam