വേദിയിൽ സഹോദരനെ നിശബ്ദനാക്കി മഞ്ജു! എന്ത് പറയണമെന്ന് അറിയാതെ മധു വാര്യർ...
താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾക്ക് എപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കുട്ടിക്കാല ചിത്രങ്ങൾ മാത്രമല്ല ചെറുപ്പത്തിലെ രസകരമായ ഓർമകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം താരങ്ങൾ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും കുടുംബവുമൊത്തുള്ള രസകരമായ അനുഭവങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ അത്തരത്തിലുള്ള ഒരു ചിത്രം വൈറലാവുകയാണ്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

ഇത് മറ്റാരുടേയുമല്ല മലയാളി പ്രേക്ഷകരുടെ പ്രിയതാരം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ ബാല്യകാല ചിത്രമാണ്. സഹോദരനും നടനുമായ മധു വാര്യരാണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിക്കാലത്ത് ഇരുവരും ചേർന്ന് അഭിനയിച്ച ഒരു നാടകത്തിന്റെ ചിത്രമാണ് മധുവാര്യർ പങ്കുവെച്ചിരിക്കുന്നത്. മഞ്ജു എന്റെ ഡയലോഗും കൂടി പറഞ്ഞതു കൊണ്ട് ഇനി ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു പോയി.. എന്ന കുറിപ്പോട് കൂടിയാണ് മധുവാര്യർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ, ആദ്യത്തെ തമിഴ് ചിത്രമായ അസുരൻ, സൽകുമാർ ശശിധരന്റെ കയറ്റം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റെ പുറത്തിറങ്ങാനുള്ള ചിത്ര ചിത്രങ്ങൾ. ധനുഷിനോടൊപ്പമാണ് മഞ്ജുവിന്റെ ആദ്യ കോളുവുഡ് എൻട്രി.


Click it and Unblock the Notifications