»   » കരയില്ല എന്ന് ഉറപ്പിച്ചു, എന്നിട്ടും മഞ്ജു കരഞ്ഞു.. കാരണം സുരാജ് വെഞ്ഞാറമൂട്

കരയില്ല എന്ന് ഉറപ്പിച്ചു, എന്നിട്ടും മഞ്ജു കരഞ്ഞു.. കാരണം സുരാജ് വെഞ്ഞാറമൂട്

By: Rohini
Subscribe to Filmibeat Malayalam

വളരെ ബോള്‍ഡ് ആണ് മഞ്ജു വാര്യര്‍. ജീവിതത്തിന്റെ എല്ലാ മുഖങ്ങളെയും ധീരമായി കടന്ന് വന്നപ്പോഴും മഞ്ജു തന്റെ വേദന ആരെയും കാണിച്ചിട്ടില്ല. എന്നാല്‍ ആ മഞ്ജുവിന് തൊട്ടാല്‍ പൊട്ടുന്ന ഒരു മനസ്സുണ്ട് എന്ന് അധകമാര്‍ക്കും അറിയില്ല.

സൃന്ദയോട് ഈഗോ പ്രശ്‌നങ്ങളും മിണ്ടാതിരിക്കലും വഴക്കും അടിപിടിയും ഉണ്ടായോ.. മിയ പറയുന്നു

ഒരു സിനിമയില്‍ വളരെ ഇമോഷണലായി ഒരു രംഗം സിനിമയില്‍ കണ്ടാല്‍ പോലും കരയും. അങ്ങനെ സുരാജ് വെഞ്ഞാറമൂട് മഞ്ജുവിനെ കരയിപ്പിച്ചിട്ടുണ്ട്. കോമഡി സൂപ്പര്‍ നൈറ്റില്‍ വന്നപ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

രാമലീല കാണുമോ എന്ന് ചോദിച്ചപ്പോള്‍ നടി മിയയുടെ മറുപടി, എന്താ ഉരുണ്ടു കളിക്കുന്നത്..??

കൂടെ അഭിനിച്ചവര്‍

കൂടെ അഭിനയിച്ചപ്പോള്‍, ആരുടെയെങ്കിലും അഭിനയം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു മഞ്ജു. മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ പേരും മഞ്ജു പറഞ്ഞു.

കരയിപ്പിച്ചത്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കണ്ടിട്ടാണ് താന്‍ കരഞ്ഞത് എന്ന് മഞ്ജു പറഞ്ഞു. ഇക്കാര്യം സുരാജിനോട് തന്നെ പറഞ്ഞിട്ടുമുണ്ടത്രെ.

കരയില്ല എന്നുറപ്പിച്ചു

ആ രംഗത്ത് കരയില്ല എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. മനസ്സുകൊണ്ട് കരയില്ല എന്നുറപ്പിച്ചിട്ടാണ് കണ്ടത്.. പക്ഷെ സുരാജിന്റെ അഭിനയം കണ്ടപ്പോള്‍ കരഞ്ഞു പോയി എന്ന് മഞ്ജു പറഞ്ഞു.

കൂടെ അഭിനയിച്ചത്

കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ് മഞ്ജുവും സുരാജും ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രത്തിലും വളരെ സീരിയസ് കഥാപാത്രമാണ് സുരാജ് ചെയ്തത്.

English summary
Manju Warrier cried after watched Suraj's performance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam