അമിതാഭ് ബച്ചനുവേണ്ടി മഞ്ജുവിന്റെ നൃത്തം
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തിയത് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനൊപ്പമാണ്. കല്യാണിന് വേണ്ടി അഭിനയിച്ച പരസ്യം ഹിറ്റായപ്പോള്‍ തന്നെ മഞ്ജുവിന്റെ തിരിച്ചുവരവ് കുറിച്ചു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
പിന്നീട് ബിഗ്ബിയുടെ മരുമകളും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായി ബച്ചനൊപ്പം കല്യാണിന്റെ തന്നെ ഒത്തിരി പരസ്യങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. കല്യാണിന്റെ ഒരുപാട് ഷോറുമകുള്‍ ഇരുവരും ഒന്നിച്ച് തുറന്നു. അതോടെ ബിഗ് ബിയുടെ കുടുംബവുമായി മഞ്ജുവിന്റെ സൗഹൃദവും വളരുകയായിരുന്നു.

ഇനി ബിഗ്ബിയ്ക്ക് വേണ്ടി ചിലങ്കയണിയുകയാണ് നര്‍ത്തകി കൂടിയായി മഞ്ജു. അത് ഏതെങ്കിലും സിനിമയിക്ക് വേണ്ടിയോ കല്യാണിന്റെ പരസ്യത്തിന് വേണ്ടിയോ അല്ല. അമിതാബഭ് ബച്ചന്റെ അച്ഛനുവേണ്ടി.
ഹിന്ദി സാഹിത്യത്തിലെ മണ്‍മറഞ്ഞു പോയ പ്രമുഖ കവിയാണ് അമിതാഭ് ബച്ചന്റെ അച്ഛന്‍ ഹരിവംശ റായി ബച്ചന്‍. അച്ഛനനെ കുറിച്ച് അമിതാഭ് ബച്ചന്‍ എഴുതിയ കവിതയുടെ നൃത്തഭാഷ്യമാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മുംബൈയി നഗരത്തിലെ വളരെ പ്രമുഖമായ ഒരു വേദിയില്‍ വച്ചായിരിക്കുമത്രെ നൃത്തം.


Click it and Unblock the Notifications