»   » അപ്പടി പോട് പോട് എന്ന പാട്ടിന് തമന്നയ്ക്കും ശ്രിയ ശരണിനുമൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജു, വീഡിയോ

അപ്പടി പോട് പോട് എന്ന പാട്ടിന് തമന്നയ്ക്കും ശ്രിയ ശരണിനുമൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജു, വീഡിയോ

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ ഒരു ക്ലാസിക് ഡാന്‍സറാണ്. സമ്മതിച്ചു. പല സിനിമകളിലും നര്‍ത്തകിയായി മഞ്ജു വന്നു. ഗുരുവായൂരപ്പന് മുന്നില്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ടാണ് മഞ്ജു സിനിമയിലേക്ക് മടങ്ങിയെത്തിയത്.

ഇങ്ങള് ശരിയ്ക്കും മലയാളി തന്നെയാണോ; പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ട് വീണ്ടും കണ്ണ്തള്ളിയ മലയാളി

ഇപ്പോഴിതാ ഒരു പൊതു വേദിയില്‍ സിനിമാറ്റിക് ഡാന്‍സിനും മഞ്ജു അരങ്ങേറ്റം കുറിച്ചിരിയ്ക്കുന്നു. ഇത് മഞ്ജു മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലുമൊക്കെ പോകുന്നു എന്നതിന്റെ സൂചനയാണോ.. അങ്ങനെ ചില വാര്‍ത്തകള്‍ വരുമ്പോഴാണ് ഈ പെര്‍ഫോമന്‍സ് എന്നത് ശ്രദ്ധേയം.

ഇന്ത്യ ടുഡെ കോണ്‍ക്ലേവ്

ഇന്ത്യ ടുഡെ കോണ്‍ക്ലേവിന്റെ വേദിയിലായിരുന്നു ആ ഡാന്‍സ് പെര്‍ഫോമന്‍സ്. മഞ്ജുവിനൊപ്പം തെന്നിന്ത്യന്‍ താര സുന്ദരികളായ തമന്നയും ശ്രിയ ശരണും അമൈറ (അനേകന്‍ എന്ന ധനുഷ് ചിത്രത്തിലെ നായിക)യും ഉണ്ടായിരുന്നു.

അപ്പടി പോട് പോട്..

ഗില്ലി എന്ന വിജയ് ചിത്രത്തിലെ അപ്പടി പോട് പോട് എന്ന പാട്ടിനാണ് സുന്ദരികള്‍ നൃത്തം ചെയ്തത്. മഞ്ജു വെറുതേ കൈയ്യു ഇടിപ്പും ആട്ടാന്‍ ശ്രമിച്ചതേയുള്ളൂ. ശ്രീയ മഞ്ജുവിനെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ക്ലാസിക് ഡാന്‍സാണോ, മഞ്ജു റെഡി

അതേ സമയം മഞ്ജു എങ്ങാന്‍ വേദിയില്‍ ക്ലാസിക് ഡാന്‍സ് ചെയ്യാന്‍ നിന്നാല്‍ ശ്രിയയും തമന്നയും അമൈറയും ഓടും എന്ന കാര്യത്തില്‍ സംശയം വേണ്ട.. സിനിമാറ്റിക് ഡാന്‍സും മഞ്ജുവിന് വങ്ങും... പക്ഷെ സാരിയിലായിപ്പോയി..

ഇതാണ് വീഡിയോ

ഇതാണ് ആ വീഡിയോ. ഇന്ത്യ ടുഡെയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തു വന്നത്.

English summary
Manju Warrier dancing with Tamannah and Shriya Saran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam